പന്നിയും പശുവും പട്ടിയും... തേങ്ങാക്കൊല.. നാട്ടിലെന്ന പോലെ നെറ്റിലും
ഒരു വര്‍ഗീയ കലാപം മണക്കുന്നു.. എന്താണ് ഇവരൊക്കെ ഇങ്ങനെ..?
അടിയൊഴുക്കുകളില്‍ ഞാന്‍ ചോര മണക്കുന്നു.. ആരൊക്കെയോ കത്തിയും വാളും അണച്ച്
വെച്ചിരിക്കുന്നു.. സ്വന്തം വാദങ്ങള്‍ ന്യായീകരിക്കുവാന്‍ എന്തൊക്കെയാണ്
ഇവരൊക്കെ പറയുന്നത്? അടിച്ചു മോന്ത പൊട്ടിക്കുകയാ വേണ്ടത്.. നമ്മുടെ
കുട്ടികള്‍ക്ക് ഇവിടെയൊക്കെ ജീവിക്കേണ്ടേ, കൂട്ടുകാരെ? മതേതരത്വത്തിന്റെ
വസന്ത വായുവില്‍ വസൂരി രോഗാണുക്കള്‍ പരത്തുന്ന എല്ലാവരെയും നമ്മള്‍
തിരസ്കരിക്കേണ്ടതല്ലേ? സാധാരണക്കാരന്റെ പാവം മനസ്സില്‍ മറഞ്ഞു കിടക്കുന്ന
വൃത്തികേടുകള്‍ കുത്തി പൊന്തിക്കാന്‍ പണിയെടുക്കുന്ന എല്ലാ മതത്തിലും പെട്ട
വര്‍ഗീയ വാദികളെ തള്ളിപ്പറയുക.. ഒന്നോര്‍ക്കുക, അവര്‍ക്ക് സംവാദം
എന്നതിന്റെ അര്‍ഥം അറിയില്ല.. സംവദിക്കാന്‍ അറിയുന്നവര്‍ക്ക് ഇത്രയും
ചെറ്റത്തരം ചെയ്യാന്‍ കഴിയില്ല.. ഓര്‍ക്കുക, ഇവിടെ വീഴുന്ന ഓരോ തുള്ളി
ചോരയ്ക്കും കണ്ണുനീരിനും ചരിത്രം നമുക്ക് മാപ്പ് നല്‍കില്ല..

0 comments:
Post a Comment