- ചില്ലറ വ്യാപാരത്തിലെ വിദേശ പ്രത്യക്ഷ നിക്ഷേപം തല്‍ക്കാലം
മരവിപ്പിച്ചിട്ടുണ്ടായിരിക്കാം. അതെന്തായാലും ആനന്ദ്ശര്‍മ്മയെയും
പ്രണാബ്മുഖര്‍ജിയേയും കുറിച്ച് ഹില്ലാരി ക്ലിന്‍റണ് ഇനി
വേവലാതിപ്പെടേണ്ടിവരില്ല. "വിദേശ പ്രത്യക്ഷനിക്ഷേപത്തെ സംബന്ധിച്ച
ഇന്ത്യയുടെ ഇപ്പോഴത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ (വാണിജ്യകാര്യമന്ത്രി)
ശര്‍മ്മ എങ്ങനെയാണ് വീക്ഷിക്കുന്നത്?" "ഏതു മേഖലയെയാണ് നിക്ഷേപത്തിനായി
ഇനിയും തുറക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്.? മള്‍ട്ടിബ്രാന്‍ഡ് ചില്ലറ
വ്യാപാര മേഖലയിലേക്ക് കടക്കാന്‍ അദ്ദേഹം വൈമുഖ്യം
കാണിക്കുന്നതെന്തുകൊണ്ടാണ്?"
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിെന്‍റ രണ്ടാമൂഴം ആരംഭിച്ചതിനുശേഷം ഏതാനും മാസം കഴിഞ്ഞ് 2009 സെപ്തംബറില്‍ ന്യൂഡെല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലേക്ക് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ക്ലിന്‍റണ്‍ അയച്ച കേബിള്‍ സന്ദേശത്തില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ചിലതാണ് ഇവ. (വിക്കിലീക്സ് വെളപ്പെടുത്തലുകള്‍ , ഹിന്ദു 2011 മാര്‍ച്ച് 18) മള്‍ട്ടിബ്രാന്റ് ചില്ലറ വ്യാപാരം തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് അവര്‍ പ്രത്യേകം എടുത്തുചോദിക്കുന്നത് ശ്രദ്ധിക്കണം. അവര്‍ക്ക് മറ്റ് പല കാര്യങ്ങളിലും ആശങ്കയുണ്ട്. "മോണ്‍ടേക്സിങ് അഹ്ലുവാലിയയെ ഒഴിവാക്കി പ്രണാബ്മുഖര്‍ജിയെ ധനകാര്യവകുപ്പ് ഏല്‍പിച്ചുകൊടുത്തത് എന്തുകൊണ്ടാണ്? മുഖര്‍ജിയും അഹ്ലുവാലിയയും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?" "പ്രധാനമന്ത്രി സിങ്ങുമായും മുഖര്‍ജിയുമായും ശര്‍മ്മയ്ക്ക് നല്ല ബന്ധമാണോ?" എന്നൊക്കെ ഹില്ലാരി തുടര്‍ന്ന് ചോദിക്കുന്നുണ്ട്. മാഡം, അവരൊക്കെ തമ്മില്‍ തികച്ചും നല്ല ബന്ധംതന്നെയാണുള്ളത്. അവര്‍ ശരിക്കും ഒരു ടീമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചില്ലറ വ്യാപാരമേഖലയിലെ വിദേശ പ്രത്യക്ഷ നിക്ഷേപത്തെ സംബന്ധിച്ച് ആശങ്കപ്പെടാന്‍ ഹില്ലാരിക്ക് അവരുടേതായ കാരണങ്ങളുണ്ട്. വാള്‍മാര്‍ട്ടിെന്‍റ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായി സേവനമനുഷ്ഠിച്ച് ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിച്ച ആളാണ് ഹില്ലാരി.
2007-08ലെ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് വാള്‍മാര്‍ട്ടിെന്‍റ എക്സിക്യൂട്ടീവുകളും വാള്‍മാര്‍ട്ടിനുവേണ്ടി ചരടുവലിക്കുന്നവരും ഹില്ലാരിക്ക് ലക്ഷക്കണക്കിന് ഡോളര്‍ സംഭാവനനല്‍കിയിട്ടുണ്ട്. ഡയറക്ടര്‍മാരില്‍ ഒരാള്‍ എന്ന നിലയില്‍ ഹില്ലാരി ക്ലിന്‍റണ്‍ വാള്‍മാര്‍ട്ടിനെ വിശ്വസ്തതയോടെ സേവിച്ചിട്ടുണ്ടെന്ന്, 2008ല്‍ എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. (2008, ജനുവരി 31, എബിസി ന്യൂസ്). വിദേശ പ്രത്യക്ഷ നിക്ഷേപത്തിെന്‍റ കാര്യത്തില്‍ യുപിഎ നടത്തിയ പിന്‍മാറ്റം വെറുമൊരു അടവാണെന്നും അവര്‍ക്ക് കൃത്യമായും അറിയാം. പ്രണാബ് മുഖര്‍ജി നിസ്സഹായതയോടെ, സത്യസന്ധതയോടെ തന്നെ ഇങ്ങനെ പ്രസ്താവിക്കുന്നുമുണ്ട്. "ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല." എബിസി ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച് തെന്‍റ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഹില്ലാരിയും അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. (വാള്‍മാര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരിക്കെ 1990 ജൂണില്‍ ഹില്ലാരി ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്-"വാള്‍മാര്‍ടിനെക്കുറിച്ച് എനിക്ക് എല്ലായ്പ്പോഴും അഭിമാനമാണുള്ളത്. മറ്റാരേക്കാളും കൂടുതല്‍ മെച്ചമായി ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്നതിലും അഭിമാനമുണ്ട്.") എന്നാല്‍ എബിസി ന്യൂസ് റിപ്പോര്‍ട്ട് ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. 2007-08ലെ പ്രചരണ വെബ്സൈറ്റിലെ ഹില്ലാരിയുടെ വിശദമായ ജീവചരിത്രക്കുറിപ്പില്‍ , വാള്‍മാര്‍ട്ടുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഭാഗം വിട്ടുകളഞ്ഞുവെന്നതാണത്. തിരഞ്ഞെടുപ്പ് മത്സരത്തിന് ചൂടുപിടിച്ചുവന്നപ്പോള്‍ താന്‍ ആദ്യം പറഞ്ഞത് അവര്‍ തിരുത്തിപ്പറഞ്ഞു. "ഏറ്റവും നല്ലനിലയില്‍ ബിസിനസ് നടത്തുന്ന രീതിയെ പ്രതിഫലിപ്പിക്കുന്നതല്ല വാള്‍മാര്‍ട്ടിെന്‍റ നയങ്ങളെന്നും അമേരിക്കയില്‍ സുപ്രധാനങ്ങളായി ഞാന്‍ കണക്കാക്കുന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നവയല്ല വാള്‍മാര്‍ട്ടിെന്‍റ നയങ്ങളെന്നും ഇന്നെനിക്കറിയാം." വിദേശ പ്രത്യക്ഷ നിക്ഷേപത്തെ സംബന്ധിച്ച ഹില്ലാരിയുടെ താല്‍പര്യങ്ങള്‍ ഒരുപക്ഷേ, കൂടുതല്‍ മഹത്തരമായിരിക്കണം.
ഇന്ത്യയിലെ ദരിദ്രനായ കൃഷിക്കാരനെക്കുറിച്ച് അവര്‍ക്ക് വലിയ വിഷമമുണ്ടാവണം. ചില്ലറ വ്യാപാരരംഗത്തെ വിദേശപ്രത്യക്ഷ നിക്ഷേപത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ ഏറ്റവും ആശ്ചര്യജനകമായ കാര്യം കൃഷിക്കാരെ സംബന്ധിച്ച ഉല്‍ക്കണ്ഠകളുടെ വിസ്ഫോടനമാണല്ലോ. ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ കൃഷിക്കാരുടെ സംരക്ഷകരായി ഇതിന് മുമ്പൊരിക്കലും ഇത്രയധികം പേര്‍ മുന്നോട്ടുവന്നു കണ്ടിട്ടില്ല. ചില്ലറ വില്‍പന രംഗത്തെ പ്രത്യക്ഷ വിദേശനിക്ഷേപം സംബന്ധിച്ചുള്ള പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് അവര്‍ മാളത്തില്‍നിന്ന് ഇഴഞ്ഞ് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്-ചെറുകിട കൃഷിക്കാരെന്‍റ ദുരിതമോര്‍ത്ത് മനംനൊന്ത് ഉറക്കമില്ലാത്ത രാത്രികള്‍ തള്ളിനീക്കിക്കൊണ്ടിരിക്കുന്ന ദീപക് പരേഖ് തൊട്ട് രത്തന്‍ ടാറ്റവരെയുള്ളവര്‍ . അമേരിക്കയിലെ കൃഷിക്കാരുടെ ജനസംഖ്യയെക്കുറിച്ച് അവര്‍ക്ക് അറിയണമെന്നുണ്ടായിരിക്കും. കൂറ്റന്‍ അഗ്രി ബിസിനസ്സുകാര്‍തൊട്ട് പടുകൂറ്റന്‍ ചില്ലറ വ്യാപാര ശൃംഖലകള്‍വരെ എല്ലാ തലങ്ങളിലുമുള്ള കോര്‍പ്പറേറ്റ് കുത്തകകളാല്‍ തകര്‍ത്തുനശിപ്പിക്കപ്പെട്ട അമേരിക്കന്‍ കാര്‍ഷിക കുടുംബങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും ചെറുകിട കൃഷിക്കാരെക്കുറിച്ച് അവര്‍ക്ക് അറിയണമെന്നുണ്ടായിരിക്കും. ഇന്നിപ്പോള്‍ 10 ലക്ഷത്തില്‍ താഴെവരുന്ന അമേരിക്കക്കാര്‍ മാത്രമാണ് കൃഷിപ്പണി തങ്ങളുടെ ജോലിയാണ് എന്ന് അവകാശപ്പെടുന്നത്. 1950 കളില്‍ അവരുടെ സംഖ്യ 250 ലക്ഷത്തില്‍ കൂടുതലായിരുന്നുവെന്ന കാര്യം നാം ഓര്‍ക്കണം.
രണ്ടര ലക്ഷത്തിലധികം കൃഷിക്കാര്‍ ആത്മഹത്യചെയ്തുകഴിഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ കൃഷിക്കാരെ സഹായിക്കുന്നതിനെക്കുറിച്ച് ഭരണക്കാര്‍ പറയുന്നത് വിശ്വസ്തതയോടുകൂടിത്തന്നെയാണോ? ചില്ലറ വ്യാപാര ഭീമന്മാരുമായി ഉണ്ടാക്കിയ കരാറില്‍നിന്ന്, ചരിത്രത്തിലെ ഏറ്റവും അഴിമതിനിറഞ്ഞ ഈ സര്‍ക്കാരിലെ ഏതെല്ലാം വ്യക്തികള്‍ക്ക്, എന്തൊക്കെ കിട്ടി എന്ന് ആര്‍ക്കറിയാം? പത്ര പ്രവര്‍ത്തകരുടെ പഴയ തത്വം നാം അവലംബിച്ചാല്‍ മതി-പണത്തിെന്‍റ വഴിയേ പോവുക. വളരെ വ്യത്യസ്തമായ ഒരു രീതിയിലാണെങ്കിലും ഹില്ലാരിയും ചെയ്യുന്നത് അതുതന്നെയാണ്. അതിനിടയില്‍ നമുക്ക്, നമ്മുടെ ഗവണ്‍മെന്‍റിെന്‍റ അവകാശവാദങ്ങളിലേക്ക് ഒന്നെത്തിനോക്കാം. "ഇടത്തട്ടുകാരെ ഒഴിവാക്കുകയാണ്" ആദ്യത്തേത്. അതില്‍ ആദ്യംതന്നെ തകര്‍ക്കപ്പെടുന്നത്, നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും ദിവസംതോറും പുതിയ പച്ചക്കറികളും മറ്റ് ഉല്‍പന്നങ്ങളും കൊണ്ടുവന്ന്, നടന്നു വില്‍ക്കുന്ന വഴിവാണിഭക്കാരായ പാവപ്പെട്ട സ്ത്രീ കച്ചവടക്കാരായിരിക്കും. വിലക്കയറ്റം ഉണ്ടാക്കുന്നത് ഈ പാവപ്പെട്ട കച്ചവടക്കാരല്ല; എന്നാല്‍ വിലകള്‍ ഉയരുമ്പോള്‍ അവരുടെ ഏറ്റവും മിതമായ ലാഭംപോലും കുത്തിച്ചോര്‍ക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ , ദിവസേന, വലിയ കുട്ടയും ചുമന്ന് സാധനങ്ങള്‍ വില്‍ക്കാന്‍വരുന്ന, ദിവസത്തില്‍ പതിനാലും പതിനഞ്ചും മണിക്കൂര്‍ ആ കുട്ടയും ചുമന്ന് നടക്കുന്ന, സ്വന്തം കുടുംബത്തെ പോറ്റാന്‍ പാടുപെടുന്ന ഇത്തരം "ഇടത്തട്ടുകാരാ"ണ് ആദ്യംതന്നെ ഗവണ്‍മെന്‍റിെന്‍റ നീക്കത്തിന് ഇരയായിത്തീരുന്നത്. എന്നാല്‍ വില്‍പനശൃംഖലയിലെ ഏറ്റവും ചൂഷകരായ "ഇടത്തട്ടു"കാരെ കൂറ്റന്‍ ചില്ലറ വില്‍പനക്കാര്‍ തങ്ങളുടെ കൂട്ടത്തിലേക്ക് എടുക്കുകയും ചെയ്യും. കാരണം കൂറ്റന്‍ വില്‍പനക്കാര്‍ക്ക് സാധനങ്ങള്‍ സംഭരിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരായും സംഭരിക്കുന്നവരായും ആളുകളെ ആവശ്യമുണ്ട്-അത്രയധികമൊന്നും വേണ്ടെങ്കിലും. കുറച്ചുകഴിഞ്ഞാല്‍ അവരുടെ സംഖ്യതന്നെ, കൂറ്റന്‍ വില്‍പനക്കാര്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യും. ചേരികളിലെ പയ്യന്മാരില്‍നിന്ന് കച്ചവടം മാന്യന്മാര്‍ ഏറ്റെടുക്കുന്നു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ശൃംഖലയില്‍നിന്ന് വന്‍തോതില്‍ ഇടത്തട്ടുകാരെ ഒഴിവാക്കുന്ന കാര്യമാണ് നാം പരിഗണിക്കുന്നത്. ഗവണ്‍മെന്‍റുമായി കൂടുതല്‍ അടുപ്പമുള്ള സമര്‍ഥന്മാര്‍ മാത്രം പുതിയ ഇടത്തട്ടുകാരായി അവശേഷിക്കുന്നു. നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ പുതിയ (ഫ്രഷ്) ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്ന വഴിവാണിഭക്കാരായ സ്ത്രീകളെ നശിപ്പിക്കുകയല്ല, അവരുടെ സ്ഥിതി മെച്ചപ്പെടുത്തുകയാണ് വേണ്ടത്. അവര്‍ക്കത് അന്നന്ന് വില്‍ക്കണം; അല്ലെങ്കില്‍ പിന്നെ വില്‍ക്കാന്‍ കഴിയില്ല. (എന്നാല്‍ വന്‍കിടക്കാരായ ചില്ലറ വില്‍പനക്കാരാകട്ടെ തങ്ങളുടെ സാധനങ്ങളില്‍ "നാച്വറല്‍" എന്നും "ഫ്രഷ്" എന്നും മറ്റും എഴുതിവെച്ച് വില്‍ക്കുന്നത് പലപ്പോഴും ദിവസങ്ങളോളം റഫ്രിജറേറ്ററില്‍വെച്ച് തണുപ്പിച്ചതോ മരവിപ്പിച്ചതോ ആയ സാധനങ്ങളായിരിക്കും.) ഒരു കോടി തൊഴിലുണ്ടാക്കും എന്നാണ് മറൊരു പ്രഖ്യാപനം. അതുകേട്ട് ചിരിച്ചുചിരിച്ച് മരിക്കരുതേ! കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി "തൊഴിലില്ലാത്ത വളര്‍ച്ച" ലോകത്തിന് സമ്മാനിച്ച ഒരു സാമ്പത്തിക ചിന്താധാരയില്‍നിന്നാണ് ഈ വാദം വരുന്നത്. നമ്മുടെ നയ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് തൊഴില്‍ അവസരങ്ങള്‍ അസാധ്യമാക്കിത്തീര്‍ക്കുന്ന വലിയ വികസനം കൈവരിക്കുന്നതിന് അതില്‍ രണ്ടു പതിറ്റാണ്ടുകാലം നാം കഠിനമായി പ്രയത്നിക്കുകയും ചെയ്തു. പുത്തന്‍ ഉദാരവല്‍ക്കൃത-ആഗോളവല്‍ക്കരണത്തില്‍നിന്ന് ചെറുകിട കൃഷിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരുന്നതിനെക്കുറിച്ച്, 1990കളുടെ തുടക്കംതൊട്ട് എത്ര സമ്മോഹനമായ അവകാശവാദങ്ങളാണ് കേട്ടുകൊണ്ടിരുന്നത്. ഉദാഹരണത്തിന് ഇന്ത്യയിലെ വില ആഗോള വിലകളുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ കൃഷിയില്‍നിന്നുള്ള വരുമാനം 25 ശതമാനം കണ്ട് വര്‍ദ്ധിക്കും; വാങ്ങല്‍ കഴിവ് കുത്തനെ ഉയരും എന്നൊക്കെയായിരുന്നു അവകാശവാദങ്ങള്‍ . അതിനുവേണ്ടി വിത്തുകളുടെ കാര്യത്തിലെന്നപോലെ പല മേഖലകളിലും 100 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം അടക്കം പല നടപടികളും സ്വീകരിക്കുകയും ചെയ്തു. എല്ലാറ്റിന്റെയും ഫലം നേര്‍ വിപരീതമായിരുന്നു.
കര്‍ഷക ജന സാമാന്യത്തിെന്‍റ കടബാധ്യത ഇരട്ടിയാകുകയാണ് അതുകൊണ്ടുണ്ടായത്; കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തപ്പെട്ടവയില്‍വെച്ച് ഏറ്റവും രൂക്ഷമായിത്തീരുകയും ചെയ്തു. ഇതിനൊക്കെപുറമെ ഒരൊറ്റ പതിറ്റാണ്ടിനുള്ളില്‍ 75 ലക്ഷം കൃഷിക്കാര്‍ കൃഷി ഉപേക്ഷിച്ചുപോയി. കൃഷിക്കാര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്നതിനുള്ള നയങ്ങളുടെ ഫലമായിട്ടായിരുന്നു ഇവരില്‍ മിക്കവരും കൃഷി ഉപേക്ഷിച്ചുപോയത്. ഈ നയങ്ങള്‍ കാരണം ഉണ്ടായ എല്ലാ നാശങ്ങളും, ചില്ലറ വ്യാപാരത്തിലെ വിദേശ പ്രത്യക്ഷ നിക്ഷേപംമൂലം തിരുത്തപ്പെടും എന്ന് നാം വിശ്വസിക്കണം എന്നാണ് അവര്‍ പറയുന്നത്-ആ നയങ്ങള്‍ നടപ്പാക്കിയവര്‍ തന്നെയാണത് പറയുന്നത്. ഒരൊറ്റ കൊല്ലംകൊണ്ട് ഒരു കോടി തൊഴിലുകള്‍ ഉണ്ടാകും എന്നും ഇതേ പരിഷകള്‍തന്നെ പ്രവചനം നടത്തുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും വീഴ്ചകളും ഉണ്ടെങ്കിലും ശരി, ഇന്ന് 4.4 കോടി ജനങ്ങള്‍ക്ക് ജോലി ലഭ്യമാക്കുന്നതും ആകെ 40,000 കോടി ഡോളര്‍ വിറ്റുവരവുള്ളതുമായ ഒരു മേഖല, വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കണം എന്നതാണ് യുപിഎയുടെ ആവശ്യം. ഏതാണ്ട് ഇത്രയും വിറ്റുവരവുണ്ടാക്കുന്നതിനായി വാള്‍മാര്‍ട്ട് ജോലിക്കുവെയ്ക്കുന്നവരുടെ 20 ഇരട്ടി വരും ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ സംഖ്യ. അവരുടെ കുടുംബാംഗങ്ങളെക്കൂടി കണക്കിലെടുക്കുകയാണെങ്കില്‍ അതുകൊണ്ട് ജീവിക്കുന്നവരുടെ സംഖ്യ പിന്നെയും പല കോടികള്‍ വരും.
ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും വന്‍കിട ചില്ലറ വില്‍പനശാലകള്‍ക്കും ഒരേസമയം നിലനില്‍ക്കാന്‍ കഴിയും എന്നാണ് കോര്‍പ്പറേറ്റ് ഗാനസംഘം മൂളിപ്പാട്ടുപോലെ പാടുന്നത്. ശരിയാണ്. കോടിക്കണക്കിന് ചെറുകിട കടയുടമകളെ രംഗത്തുനിന്ന് തൂത്തെറിഞ്ഞതിനുശേഷം ബാക്കിയാവുന്നവര്‍ക്ക്, വന്‍കിടക്കാരോടൊപ്പം ഒന്നിച്ച് നിലനില്‍ക്കാം. വന്‍കിടക്കാര്‍ക്ക് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കയ്യാളായും ചിലര്‍ വേണമല്ലോ. ഇന്ത്യയുടെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ കൂടുതല്‍ പ്രധാനപ്പെട്ട കയ്യാളുകളായി പ്രവര്‍ത്തിക്കും. വാള്‍മാര്‍ട്ടിെന്‍റ ഇന്‍റര്‍നാഷണല്‍ ഡിവിഷെന്‍റ ചീഫായ ജോണ്‍ മെന്‍സര്‍ , കമ്പനിയുടെ 2005ലെ വാര്‍ഷിക സമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞതില്‍നിന്ന് അത് വ്യക്തമാകുന്നുണ്ട്. "ഗവണ്‍മെന്‍റുമായി നാം നടത്തിയ ആറ് യോഗങ്ങളിലൂടെ വാള്‍മാര്‍ട്ടിനെക്കുറിച്ച് വളരെ രചനാത്മകമായ (പോസിറ്റീവ്) ഒരു പ്രതിച്ഛായ നാം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലെ എഫ്ഡിഐ ലോബിയെ നാം ഊര്‍ജ്ജസ്വലമാക്കിത്തീര്‍ത്തിട്ടുണ്ട്. എഫ്ഡിഐ വിരുദ്ധ ലോബിയെ ദുര്‍ബലപ്പെടുത്തിയിട്ടുമുണ്ട്."
(വാള്‍മാര്‍ട്സ് ഹോട്ട്-ഇന്‍ ഇന്ത്യ, ഇചച ങഛചഋഥ.രീാ 2005 ജൂണ്‍ 6) കാര്യക്ഷമതയാണ് മൂന്നാമത്തേത്. പ്രാദേശികമായും തൊട്ടടുത്തായും ഉല്‍പാദിപ്പിക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന കൃഷിക്കാരുടെ വിപണികളോട് കാര്യക്ഷമതയുടെ കാര്യത്തില്‍ ഒപ്പം നില്‍ക്കാന്‍ കൂറ്റന്‍ കമ്പനികളുടെ ശൃംഖലയ്ക്ക് ഒരിക്കലും കഴിയുകയില്ല. ലോകത്തിലെങ്ങുനിന്നും കുത്തകകള്‍ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നു കേന്ദ്രീകൃത സംഭരണശാലകളും കൂറ്റന്‍ ചരക്കു കടത്തു പ്രവര്‍ത്തനങ്ങളും നടത്തുന്നു ഇതിനൊക്കെ വമ്പിച്ച ഇന്ധനം ആവശ്യമാണ്. അതിനര്‍ത്ഥം നമുക്ക് ലഭിക്കുന്നതില്‍ വലിയ ഭാഗവും പഴയതും റഫ്രിജറേറ്ററുകളില്‍ സൂക്ഷിച്ചതും അഥവാ മരവിപ്പിച്ചതും ആയിരിക്കും എന്നാണ്.
നിങ്ങള്‍ വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് വേണ്ടിവരുന്ന മറ്റ് ചെലവുകള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കണം. കൃഷിക്കാര്‍ക്ക് നേട്ടമുണ്ടാകും എന്നതാണ് മറ്റൊരുവാദം. ഇവിടെയാണ് വിരോധാഭാസം. നമ്മള്‍ നിശ്ചയദാര്‍ഢ്യത്തോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ , വന്‍കിടക്കാരായ ചില്ലറ വ്യാപാരികളുടെ സ്വന്തം നാട്ടിലെ ആളുകള്‍ കൃഷിക്കാരുടെ വിപണികളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ചെറുകിടക്കാരായ ഉല്‍പാദകരെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള വിപണനത്തിെന്‍റ ഏറ്റവും പഴയ രൂപമായിരുന്നു അത്. കൂടുതല്‍ കൂടുതല്‍ അമേരിക്കക്കാര്‍ ന്യായമായ ഉല്‍പന്നങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹിച്ചത്; രാസപദാര്‍ഥങ്ങളിലും കീടനാശിനികളിലും മറ്റും മുക്കിവെച്ച ഉല്‍പന്നങ്ങള്‍ ലഭിക്കണമെന്നല്ല. ആ രാജ്യത്തിലെ മിക്ക ചെറുകിട കൃഷിക്കാരും കുടുംബ കൃഷിക്കാരും തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൃഷിക്കാരുടെ വിപണികള്‍ വഴിയാണ് വില്‍ക്കുന്നത്. അവരുടെ സംഖ്യ വര്‍ഷംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും മുമ്പ് എല്ലാ വിപണികളും കൃഷിക്കാരുടെ വിപണികളായിരുന്നു. കാലക്രമേണ കൃഷിക്കാര്‍ക്ക് അത്തരം വിപണികളുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു; വ്യാപാരികളും ഹുണ്ടികക്കാരും ആ നിയന്ത്രണം പിടിച്ചെടുത്തു. ഇപ്പോഴിതാ അവസാനത്തെ മാരകമായ പ്രഹരം. വന്‍കിടക്കാരായ ചില്ലറ കച്ചവടക്കാരുടെ വരവെന്നുപറഞ്ഞാല്‍ , പത്തുലക്ഷത്തിലധികം ജനങ്ങളുള്ള പട്ടണങ്ങളില്‍ കടകള്‍ ആരംഭിക്കുന്നുവെന്ന് മാത്രമല്ല അതിനര്‍ഥം. കാര്‍ഷികോല്‍പന്ന വിതരണ ശൃംഖലയെ മുഴുവനും മൗലികമായിത്തന്നെ പുനഃസംഘടിപ്പിക്കുക എന്നാണ് അതിനര്‍ത്ഥം.
10 കോടിയില്‍ അധികം ഡോളറോളം വരുന്ന ഇത്തരം നിക്ഷേപങ്ങള്‍ തൊഴില്‍ പ്രധാനമായ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയില്ല എന്ന് വളരെ വ്യക്തമാണ്. കൃഷിക്കാരെ നേരിടുന്ന ഈ പുതിയ ആക്രമണം അവര്‍ക്ക് അറിയാവുന്ന എല്ലാറ്റിനേക്കാളും കൂടുതല്‍ ശക്തമാണ്. ഓക്ലഹാമയിലെ "കെര്‍ സെന്റര്‍ ഫോര്‍ സസ്റ്റേനബിള്‍ അഗ്രികള്‍ചര്‍" എന്ന സ്ഥാപനം "അമേരിക്കയിലെ കാര്‍ഷിക പ്രതിസന്ധി" എന്ന പ്രബന്ധത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. "ഉല്‍പാദനക്കരാറുകളിലൂടെയും ഏകീകരണത്തിന്റെ മറ്റ് രൂപങ്ങളിലൂടെയും കൃഷിക്കാരുടെ സ്വാശ്രിതത്വം വെട്ടിക്കുറയ്ക്കാന്‍ , ഈ അടുത്ത വര്‍ഷങ്ങളില്‍ വന്‍കിട കോര്‍പ്പറേഷനുകള്‍ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൃഷിക്കാരില്ലാതെതന്നെ കന്നുകാലികളെ വളര്‍ത്തിയെടുക്കുന്ന, കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള വന്‍കിട മൃഗ പരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ഈ നീക്കത്തില്‍ ഉള്‍പ്പെടുന്നു." ഗവണ്‍മെന്റ് സ്വാഗതംചെയ്യുന്ന പുതിയ ഇടത്തട്ടുകാര്‍ക്ക് ഗ്രാമങ്ങളോടോ ഗ്രാമീണരോടോ യാതൊരു താല്‍പര്യവും ഉണ്ടായിരിക്കുകയില്ല. അവരുടെ ഒരേയൊരു താല്‍പര്യം സ്വന്തം ലാഭം എങ്ങനെ പരമാവധി ഉയര്‍ത്താം എന്നതില്‍ മാത്രമായിരിക്കും. വാങ്ങുന്നവരുടെ സംഖ്യ ഒരു പിടി വന്‍കിട കോര്‍പ്പറേറ്റുകളുടേതായി ചുരുങ്ങുമ്പോള്‍ കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള ഇടം കുറഞ്ഞുകുറഞ്ഞു വരുന്നു. ഇത്തരം കൂറ്റന്‍ ഇടത്തട്ടുകാരുടെമുന്നില്‍ കൃഷിക്കാര്‍ക്ക് എന്തു വിലപേശല്‍ കഴിവാണ് ഉണ്ടാവുക?
(ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പ ദ്വ്യവസ്ഥകളോളം വലിപ്പമുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉണ്ട്-അവയെ രാജ്യങ്ങള്‍പോലെ കണക്കാക്കുകയാണെങ്കില്‍) പുതിയ സാഹചര്യങ്ങളിലെ "കരാര്‍" പ്രതിഫലിപ്പിക്കുന്നത് ഈ ശക്തി സംതുലനത്തെയാണ്. ഡോക്ടര്‍ എം എസ് സ്വാമിനാഥെന്‍റ നേതൃത്വത്തിലുള്ള, കൃഷിക്കാര്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: "കൃഷിക്കാരെന്‍റ ആവശ്യങ്ങളും സുരക്ഷിതത്വവും വിലപേശല്‍ കഴിവും ഉറപ്പുവരുത്താതെ കരാര്‍ കൃഷി സമ്പ്രദായത്തിന് ധൃതികൂട്ടുന്നത്, കാര്‍ഷിക മേഖലയില്‍നിന്ന് കൃഷിക്കാരെ വന്‍തോതില്‍ ഇറക്കിവിടാനേ ഉപകരിക്കുകയുള്ളു." എന്നാല്‍ ഹില്ലാരി, നിങ്ങളൊട്ടും വേവലാതിപ്പെടേണ്ട. നിങ്ങളുടെ ടീം ഇപ്പോഴും ബാറ്റിങ്ങിനുണ്ട്. തല്‍ക്കാലം പരിക്കുപറ്റി പിന്‍വാങ്ങിയിരിക്കുന്നുവെന്നേയുള്ളൂ.
(ചിന്ത വാരികയില്‍ പി സായ് നാഥ് എഴുതിയ ലേഖനം)
Thursday, December 22, 2011
ചില്ലറ വ്യാപാരത്തിലെ വിദേശനിക്ഷേപം- യുപിഎയുടെ "താല്‍ക്കാലിക പിന്മാറ്റം" (പി. സായ് നാഥ് )
Labels:
കുത്തക,
കോര്‍പ്പറേറ്റ്,
ചെറുകിട വ്യാപാരം,
നിക്ഷേപം,
രാഷ്ട്രീയം
Wednesday, December 21, 2011
ഇറാഖില്‍ എന്തുനേടി
ഇറാഖില്‍നിന്ന് അവസാനത്തെ അമേരിക്കന്‍ സൈനികനും പിന്മാറിയത്
മഹാകാര്യമായി അമേരിക്ക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു. ഇറാഖ് യുദ്ധം
പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ്, ഞായറാഴ്ച
പുലര്‍ച്ചെയോടെ 110 വാഹനങ്ങളിലായി 500 പട്ടാളക്കാര്‍ ഇറാഖ് അതിര്‍ത്തി
കടന്ന് അയല്‍രാജ്യമായ കുവൈത്തിലേക്ക് നീങ്ങിയത്. സേനാപിന്മാറ്റത്തിന്റെ
ഔപചാരികമായ പരിസമാപ്തിയായി അതിനെ അമേരിക്ക അവതരിപ്പിക്കുന്നു. ഒമ്പതുവര്‍ഷം
നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ അന്ത്യം ഇറാഖിലെ ജനങ്ങള്‍ക്ക്
സന്തോഷവും ആശ്വാസവും പകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് എന്ന
സ്വതന്ത്ര പരമാധികാര രാജ്യത്തിലേക്ക് കടന്നുകയറി അവിടത്തെ ജനതയെയും
സംസ്കാരത്തെയും പ്രകൃതിയെയും പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടാണ് അമേരിക്ക
മടങ്ങുന്നത്.
എന്താണ് അധിനിവേശം അമേരിക്കയ്ക്കും ഇറാഖിനും സമ്മാനിച്ചത് എന്ന ചര്‍ച്ച ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നാലായിരത്തഞ്ഞൂറിലേറെ സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. 32,000 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലേറെ ഇറാഖുകാരും ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ തിരിച്ചുപോകുമ്പോഴും ഭീതിയിലാണ് അമേരിക്കന്‍ സൈന്യം-തീവ്രവാദ ആക്രമണം ഭയന്ന് അതീവ സുരക്ഷാസന്നാഹത്തോടെയായിരുന്നു അവരുടെ യാത്ര. സൈന്യം പിന്മാറിയെങ്കിലും ഇറാഖില്‍ യുഎസ് സാന്നിധ്യം അവസാനിക്കുന്നില്ല. യുഎസ് എംബസിയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. ഒപ്പം ഇറാഖി സര്‍ക്കാരിന് ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക ചെലവിട്ടത് ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം അതുതന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് അന്യരാജ്യത്തെ ജനങ്ങളെ കൂട്ടക്കൊലചെയ്യുക എന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് അരങ്ങേറിയത്. അഞ്ച് ലക്ഷം സൈനികരാണ് ഇറാഖില്‍ സേവനമനുഷ്ഠിച്ചത്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഭീതിജനിപ്പിക്കുന്ന വ്യാജവെളിപ്പെടുത്തലുകളാണ് അമേരിക്ക അധിനിവേശത്തിന് കളമൊരുക്കിയത്.
ലോക ജനാഭിപ്രായം അവഗണിച്ച്, സമാധാനത്തിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ച് ഇറാഖിനുമേല്‍ , ബോംബുകള്‍ മഴയായി പെയ്യിച്ചു. കൂട്ടക്കൊലകളാണ് നടന്നത്. ഒടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടി തൂക്കിക്കൊന്നു. ഇറാഖിന്റെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രധാനപ്പെട്ട എല്ലാവരെയും കൊന്നൊടുക്കി. ജീവഭയത്താല്‍ ഒളിച്ചുകഴിഞ്ഞവരെ പിടിച്ചുകൊണ്ടുപോയി കൊന്നുതള്ളുമ്പോഴും ഇറാഖിലെ "മാരകമായ" ആയുധശേഖരം കണ്ടെത്താനായില്ല. ഇല്ലാത്ത ആയുധക്കലവറകളുടെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് കടന്നാക്രമണമുണ്ടായതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സദ്ദാം ഹുസൈന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതും കള്ളപ്രചാരണമാണെന്നതില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അബുഗുറൈബ് തടവറയില്‍ യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിച്ചതും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിരപരാധികളായ ഇറാഖിപൗരന്മാരെ കൊന്നൊടുക്കിയതും അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരുനാളും കരിയാത്ത മുറിവുകളായി അവശേഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്തിനുവേണ്ടി ഇറാഖില്‍ കൊലയ്ക്ക് കൊടുത്തു എന്ന സൈനിക കുടുംബങ്ങളുടെ ചോദ്യത്തിനുമുന്നില്‍ അമേരിക്കന്‍ ഭരണകൂടം തലകുനിക്കുകയാണ്. എന്തിനുവേണ്ടിയായിരുന്നു ഇറാഖ് അധിനിവേശം എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ അമേരിക്ക മടിക്കുന്നുവെങ്കിലും ലോകത്തിനുമുന്നില്‍ അക്കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇറാഖിന്റെ എണ്ണവിഭവങ്ങള്‍ കൊള്ളയടിക്കുക; അതിലൂടെ അമേരിക്കയുടെ ഇന്ധനലഭ്യതയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുക എന്നതുമായിരുന്നു പരമപ്രധാനമായ ലക്ഷ്യം. യുദ്ധാനന്തരം തങ്ങളുടെ സാമ്പത്തിക ഉപഗ്രഹമായി ഇറാഖിനെ മാറ്റുകയും ജനാധിപത്യപരമായ പുറംമോടിയോടുകൂടിയ പാവഭരണത്തെ അവരോധിക്കുകയും അമേരിക്കന്‍ സ്വപ്നമായിരുന്നു. ഇറാഖില്‍ മാത്രമല്ല, ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും പോലുള്ള നിര്‍ണായകമേഖലകളില്‍ അധീശത്വം സ്ഥാപിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഊര്‍ജവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ളതാണ്. ഇറാഖില്‍ ആ തന്ത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ശ്രദ്ധേയമായ ഒരു നേട്ടവും കൈവരിക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല.
കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭീകരവിരുദ്ധ
യുദ്ധത്തിന്റെ പേരില്‍ അമേരിക്ക തങ്ങളുടെ പരമാധികാരത്തെപ്പോലും
അപകടപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ പരസ്യമായി പ്രതിഷേധിച്ചിരിക്കുന്നു.
തങ്ങളുടെ മാത്രമായ ന്യായങ്ങളുമായി അന്യരാജ്യങ്ങള്‍ കീഴ്പ്പെടുത്തുകയും
ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ കാടത്തത്തിനെതിരായ
പ്രതിഷേധം ലോകത്താകെ വ്യാപിക്കുന്നുണ്ട്. യുഎസ് സാമ്പത്തികതലസ്ഥാനമായ
വാള്‍സ്ട്രീറ്റില്‍ നടന്ന ബഹുജനസമരത്തില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം
യുദ്ധക്കൊതി അടക്കൂ; ഞങ്ങള്‍ക്ക് ഭക്ഷണവും തൊഴിലും തരൂ എന്നതായിരുന്നു.
അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം രാജ്യത്തെ ജനങ്ങളോടും ലോക ജനതയോടാകെയും
കണക്കുപറയേണ്ട ഘട്ടമാണ് ഉരുത്തിരിയുന്നത്. ഇറാഖ് യുദ്ധത്തിന്റെ
നീക്കിബാക്കി എന്താണെന്നും അത് ലോകത്തെ എങ്ങനെ ബാധിച്ചെന്നും പറയാനുള്ള
ബാധ്യതയില്‍നിന്ന് പിടിച്ചുനിര്‍ത്തി പറയിക്കുമെന്ന പ്രഖ്യാപനം
അമേരിക്കയിലെ സമരവേദികളില്‍ത്തന്നെ ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.---------------------------------------------------------------
ദേശാഭിമാനി മുഖ പ്രസംഗം..
ചിത്രങ്ങള്‍ : ഗൂഗിള്‍
എന്താണ് അധിനിവേശം അമേരിക്കയ്ക്കും ഇറാഖിനും സമ്മാനിച്ചത് എന്ന ചര്‍ച്ച ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നാലായിരത്തഞ്ഞൂറിലേറെ സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. 32,000 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലേറെ ഇറാഖുകാരും ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ തിരിച്ചുപോകുമ്പോഴും ഭീതിയിലാണ് അമേരിക്കന്‍ സൈന്യം-തീവ്രവാദ ആക്രമണം ഭയന്ന് അതീവ സുരക്ഷാസന്നാഹത്തോടെയായിരുന്നു അവരുടെ യാത്ര. സൈന്യം പിന്മാറിയെങ്കിലും ഇറാഖില്‍ യുഎസ് സാന്നിധ്യം അവസാനിക്കുന്നില്ല. യുഎസ് എംബസിയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. ഒപ്പം ഇറാഖി സര്‍ക്കാരിന് ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക ചെലവിട്ടത് ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം അതുതന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് അന്യരാജ്യത്തെ ജനങ്ങളെ കൂട്ടക്കൊലചെയ്യുക എന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് അരങ്ങേറിയത്. അഞ്ച് ലക്ഷം സൈനികരാണ് ഇറാഖില്‍ സേവനമനുഷ്ഠിച്ചത്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഭീതിജനിപ്പിക്കുന്ന വ്യാജവെളിപ്പെടുത്തലുകളാണ് അമേരിക്ക അധിനിവേശത്തിന് കളമൊരുക്കിയത്.
ലോക ജനാഭിപ്രായം അവഗണിച്ച്, സമാധാനത്തിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ച് ഇറാഖിനുമേല്‍ , ബോംബുകള്‍ മഴയായി പെയ്യിച്ചു. കൂട്ടക്കൊലകളാണ് നടന്നത്. ഒടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടി തൂക്കിക്കൊന്നു. ഇറാഖിന്റെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രധാനപ്പെട്ട എല്ലാവരെയും കൊന്നൊടുക്കി. ജീവഭയത്താല്‍ ഒളിച്ചുകഴിഞ്ഞവരെ പിടിച്ചുകൊണ്ടുപോയി കൊന്നുതള്ളുമ്പോഴും ഇറാഖിലെ "മാരകമായ" ആയുധശേഖരം കണ്ടെത്താനായില്ല. ഇല്ലാത്ത ആയുധക്കലവറകളുടെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് കടന്നാക്രമണമുണ്ടായതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സദ്ദാം ഹുസൈന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതും കള്ളപ്രചാരണമാണെന്നതില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അബുഗുറൈബ് തടവറയില്‍ യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിച്ചതും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിരപരാധികളായ ഇറാഖിപൗരന്മാരെ കൊന്നൊടുക്കിയതും അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരുനാളും കരിയാത്ത മുറിവുകളായി അവശേഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്തിനുവേണ്ടി ഇറാഖില്‍ കൊലയ്ക്ക് കൊടുത്തു എന്ന സൈനിക കുടുംബങ്ങളുടെ ചോദ്യത്തിനുമുന്നില്‍ അമേരിക്കന്‍ ഭരണകൂടം തലകുനിക്കുകയാണ്. എന്തിനുവേണ്ടിയായിരുന്നു ഇറാഖ് അധിനിവേശം എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ അമേരിക്ക മടിക്കുന്നുവെങ്കിലും ലോകത്തിനുമുന്നില്‍ അക്കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇറാഖിന്റെ എണ്ണവിഭവങ്ങള്‍ കൊള്ളയടിക്കുക; അതിലൂടെ അമേരിക്കയുടെ ഇന്ധനലഭ്യതയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുക എന്നതുമായിരുന്നു പരമപ്രധാനമായ ലക്ഷ്യം. യുദ്ധാനന്തരം തങ്ങളുടെ സാമ്പത്തിക ഉപഗ്രഹമായി ഇറാഖിനെ മാറ്റുകയും ജനാധിപത്യപരമായ പുറംമോടിയോടുകൂടിയ പാവഭരണത്തെ അവരോധിക്കുകയും അമേരിക്കന്‍ സ്വപ്നമായിരുന്നു. ഇറാഖില്‍ മാത്രമല്ല, ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും പോലുള്ള നിര്‍ണായകമേഖലകളില്‍ അധീശത്വം സ്ഥാപിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഊര്‍ജവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ളതാണ്. ഇറാഖില്‍ ആ തന്ത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ശ്രദ്ധേയമായ ഒരു നേട്ടവും കൈവരിക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല.
ദേശാഭിമാനി മുഖ പ്രസംഗം..
ചിത്രങ്ങള്‍ : ഗൂഗിള്‍
Subscribe to:
Posts (Atom)

