ഗൂഗിള്‍ ബസ്സില്‍ ഇന്നലെ ഒരു ചര്‍ച്ചയ്ക്കിടയില്‍ സഖാക്കളുടെ സ്വഭാവം, പെരുമാറ്റം, ശരീര ഭാഷ തുടങ്ങിയ കാര്യങ്ങളെ പറ്റി പൊരിഞ്ഞ ചര്‍ച്ച നടന്നു.. അപ്പോള്‍ തോന്നിയതാണ്, ഇങ്ങനെ ഒരു പോസ്റ്റ് വേണമെന്ന്..
---------------------------------------------------------------------
കഴിഞ്ഞ ദിവസം കണ്ണൂര്‍ തെരഞ്ഞെടുപ്പു സംബന്ധിച്ച് മുല്ലപ്പള്ളിയുടെ പത്ര സമ്മേളനം.. ഒരു ആനയുടെ തലയെടുപ്പുണ്ടെന്നു തോന്നിക്കുവാന്‍ വേണ്ടി കേന്ദ്ര മന്ത്രി പത്രക്കാരെ നോക്കിക്കൊണ്ട് തല ഇങ്ങനെ പെടെസ്ടല്‍ ഫാന്‍ തിരിയുംപോലെ ആട്ടിക്കൊണ്ടിരുന്നു.. നല്ല പാല്‍ പുഞ്ചിരി പൊഴിച്ചുകൊണ്ട് പത്രക്കാരുടെ ചോദ്യങ്ങളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് അങ്ങിനെ.. എന്നെ ഒന്ന് promote ചെയ്യൂ എന്ന് ആ മുഖത്ത് വായിച്ചെടുക്കാം.നിങ്ങളില്ലെങ്കില്‍ എനിക്കെന്താഘോഷം എന്ന മട്ടില്‍. പത്രക്കാരും അങ്ങിനെ തന്നെ, പരസ്പരം തലോടിക്കൊണ്ട്...ഇനിയും ചോദിക്കൂ, ചോദിക്കൂ, എന്നെക്കൊണ്ട് എന്തെങ്കിലും പറയിക്കൂ എന്ന ഭാവത്തില്‍ വിനയാന്വിതനായി മുല്ലപ്പള്ളി.. ഒരു പുതു തലമുരക്കാരന് തോന്നും, ഓ എന്തൊരു മന്ത്രി, എന്തൊരു സ്വഭാവം! ആ ശരീരഭാഷ കണ്ടാല്‍ പോരെ, വാരിയെടുത്ത് ഉമ്മവെക്കാന്‍ തോന്നും... ഒടുക്കം പത്രക്കാരുടെ ചോദ്യങ്ങള്‍ തീര്‍ന്നു.. തീര്‍ന്നോ എന്നൊരു ചോദ്യം! എന്നാ ശരി എന്ന് പറഞ്ഞുകൊണ്ട് മന്ത്രി എഴുന്നേല്‍ക്കുന്നു.. അടുത്ത് വന്ന ചില പത്രപ്രവര്‍ത്തകരോട് കുശലം പറയുന്നു, ചിരിക്കുന്നു, പുറത്തു തട്ടുന്നു...കെട്ടിപ്പിടിക്കുന്നു.. ഒരാളുടെ കൈയിലെ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് ചില കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുന്നു... അങ്ങനെ ഒരു രംഗം തീരുന്നു...
---------------------------------------------------------------------
പത്തു മിനിട്ടിനു ശേഷം പിണറായിയുടെ പത്രസമ്മേളനം.. പ്രസ്താവന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പാറ പോലെ ഉറച്ച ആ മുഖത്ത് പ്രത്യേകിച്ച് ഒരു വികാരവും ഇല്ല.. അല്പം ചില വാചകങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒന്ന് അമര്‍ന്നിരുന്നു.. ഇനി ചോദ്യങ്ങളാകട്ടെ എന്ന് പറയാതെ പറഞ്ഞു.. ചോദ്യങ്ങള്‍ തുടങ്ങി.. ചോദ്യങ്ങള്‍ക്ക് പതറാതെ ഉള്ള കൃത്യമായ മറുപടി.. വാചാടോപങ്ങളില്ല.. ഒരു വാക്ക് കൂട്ടിചെര്‍ക്കാനോ എടുത്തു മാറ്റാനോ ഇല്ല.. ചിരിക്കുമ്പോള്‍ തന്നെ ചിരി ശരിക്ക് തെളിയുന്നില്ല.. വല്ലാത്തൊരു ഗൌരവം.. പത്രക്കാരുടെ ചോദ്യങ്ങളും വെറും ചോദ്യങ്ങള്‍.. ഉത്തരങ്ങള്‍ പാര്‍ട്ടി നിലപാടുകളില്‍ ഊന്നി നിന്നുകൊണ്ട്.. പിണറായി വിജയന്‍ എന്ന വ്യക്തി അവിടെ എങ്ങുമില്ല, പാര്‍ട്ടി സെക്രട്ടറി മാത്രം.. പിന്നെ അല്‍പനേരം ചോദ്യങ്ങളില്ല.. പിന്നെ രണ്ടു കൈയും കൊണ്ട് ശരി എന്ന് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.. അല്പം കൂനിക്കൊണ്ടു തല ഒരു പ്രത്യേക ആംഗിളില്‍ ഉയര്‍ത്തിക്കൊണ്ടു പിണറായി പോയി.. ആരും പിന്നാലെ പോയില്ല.. ചിരിയില്ല, കളിയില്ല..
----------------------------------------------------------------------
കുറച്ചു കാലം മുന്‍പ് വരെ എല്ലാ പി ബി യോഗങ്ങളും 'നിര്‍ണായകം' ആയിരുന്നുവെന്നു വായനക്കാര്‍ക്ക് ഓര്‍മയുണ്ടാകും.. അങ്ങിനെ ഒരു യോഗത്തിന് പിണറായി ഡല്‍ഹിയില്‍ എത്തി.. പത്രപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പിണറായിയും വി.എസ്സും അടക്കം ആരും ഒന്നും മറുപടി പറഞ്ഞില്ല.. അതായത് ചാനലുകളില്‍ നിരന്നിരുന്ന ചര്‍ച്ചാ ജീവികള്‍ക്ക് കൃത്യമായ വിഷയം കിട്ടിയില്ലാ.. ഒരു ചാനലില്‍നിന്നും ഒരു ശുംഭന്‍ അവതാരകന്‍ വിളിച്ചു ചോദിച്ചു: 'മറുപടിയൊന്നും കിട്ടിയില്ല എങ്കിലും, പിണറായിയുടെ ശരീര ഭാഷയില്‍ നിന്നും എന്തെങ്കിലും നമുക്ക് വായിചെടുക്കാമോ?' റിപ്പോര്‍ട്ടര്‍ എന്ന അമുല്‍ ബേബി എന്ത് പറയുമെന്ന് അറിയാമായിരുന്നതിനാല്‍ ഞാന്‍ എഴുന്നേറ്റു പുറത്തു പോയി.. വിശദമായി ഒന്ന് കാര്‍ക്കിച്ചു തുപ്പി..
----------------------------------------------------------------------
അടിയന്തരാവസ്ഥ കാലത്ത് മുല്ലപ്പള്ളി മലബാറിന്റെ ചുമതലയുള്ള കമാണ്ടര്‍ ആയിരുന്നു.. ഇന്ദിരയുടെയും കരുണാകരന്റെയും കമാണ്ടര്‍.. ആ കാലത്താണ് പിണറായി വിജയന്‍ എന്ന വിദ്യാര്‍ഥി നേതാവിന് മര്‍ദ്ദനം എല്ക്കുന്നത്.. മുതുകിന്റെ വലിവിനും ഒട്ടനവധി ശാരീരിക വിഷമതകള്‍ക്കും കാരണമായ മര്‍ദ്ദനം .. പ്രത്യക്ഷമായും പരോക്ഷമായും മുല്ലപ്പള്ളി മര്ദ്ദകനും പിണറായി മര്‍ദ്ദിതനും ആയിരുന്നു..മുല്ലപ്പള്ളിയുടെ ചിരി മര്ദ്ദകന്റെ ചിരിയും പിണറായിയുടെ ചിരി മര്‍ദ്ദനം ഏറ്റവന്റെ വേദനയും പോരാട്ട വീര്യവും തുളുമ്പുന്ന ചിരിയും ആണ്.. ചിരികളിലെ ശ്ലീലാശ്ലീലങ്ങള്‍ തിരിച്ചറിയണമെങ്കില്‍, ഓരോ ചിരിയുടെയും പിന്നിലുള്ള ജീവിതം എന്താണെന്ന് അറിയണം..
----------------------------------------------------------------------
പോരെങ്കില്‍, ഇതൊന്നു വായിച്ചു നോക്കൂ:
ഇഷ്ടായി
ReplyDeleteഎങ്ങനെ ചിരിക്കും...പഞ്ചായത്തില്‍ എട്ടു നിലയില്‍ പൊട്ടുമെന്നറിയാമായിരുന്നല്ലോ...
ReplyDeleteപോരാളിയുടെ ശരീരഭാഷ ഇപ്പോഴാ വായിച്ചത്. ഉഗ്ഗ്രന്‍!!! ഇത്തരം കണ്ണൂര്‍ പോരാളികള്‍ ഇനിയുമുണ്ടെങ്കില്‍ ഇറക്കി വിടണം. പാര്‍ട്ടി പൂട്ടികെട്ടാന്‍ വേറൊന്നും വേണ്ട.
ReplyDeleteഏതു പാര്‍ടിയെ പൂട്ടിക്കെട്ടാന്‍ ? കാങ്കി രസ്സിനെയോ ? ബീയെപിയെയോ, അതിനെയൊക്കെ കണ്ണൂരില്‍ പൂട്ടിയ ശേഷല്ലേ അങ്ങേരെ ഇങ്ങോട്ട് കെട്ടിയെടുത്തത് ? അതല്ലേ എല്ലാവനും ഒരു വെപ്രാളവും ചളി വാരി ഏറിയലും. ഇവനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് തീരുമാനിച്ചത്.
ReplyDeleteജില്ലകളെയും പ്രദേശങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിച്ച യുഡിഎഫിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം വിനാശകരമായ സൂചനകള്‍ നല്‍കുന്നു. യുഡിഎഫ് മേല്‍ക്കൈ നേടിയത് വര്‍ഗീയ ശക്തികളുടെ ഏകീകരണത്തിലൂടെ. കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്താവുകയും മതാടിസ്ഥാനത്തിലുള്ള വിഭാഗങ്ങള്‍ ആധിപത്യം നേടുകയും ചെയ്ത അനുഭവമാണ് ചില ജില്ലകളിലുണ്ടായത്. കോട്ടയത്ത്, ചില സഭാധ്യക്ഷന്‍മാരുടെ ശുശ്രൂഷയില്‍ ലയിച്ചൊന്നായ മാണി വിഭാഗം കേരള കോണ്‍ഗ്രസാണ് സമ്പൂര്‍ണ്ണ ആധിപത്യം നേടിയത്. കോണ്‍ഗ്രസ് പുറത്തായി. മലപ്പുറത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗാണ് എല്ലാം നിശ്ചയിച്ചതും ജയിച്ചതും. കോണ്‍ഗ്രസിനോട് മത്സരിച്ച് ലീഗ് രണ്ട് ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് ആറു സീറ്റ് നേടിക്കൊടുത്തതും യുഡിഎഫ്. ബിജെപി ജയിച്ച ആറുവാര്‍ഡിലും രണ്ടാം സ്ഥാനത്തെത്തിയ ഒന്‍പതുവാഡിലും യുഡിഎഫിന് ദയനീയമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്.
ReplyDeleteഒരേസമയം ന്യൂനപക്ഷ വര്‍ഗീയതയുമായും ബിജെപിയുമായും രാഷ്ടീയ കൂട്ടുകെട്ടുണ്ടാക്കി നേടിയ യുഡിഎഫ് വിജയത്തിന് കേരളം വലിയ വിലയാണ് നല്‍കേണ്ടിവരിക. മതത്തെയും വര്‍ഗീയതയെയും ഉപയോഗിച്ച് നേടിയ അധികാരം എല്ലാ സമ്മര്‍ദ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവില്ല. മതം രാഷ്ട്രീയത്തില്‍ ഇടപെട്ട ചരിത്രം കേരളത്തില്‍ ആദ്യം ഉണ്ടായത് വിമോചന സമരത്തിലാണ്. അത് ഭരണം കമ്മ്യൂണിസ്റ്റുകാരില്‍നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസിന് കൊടുക്കാനായിരുന്നു.സ്വാതന്ത്ര്യ സമരത്തിലോ അടിയന്തരാവസ്ഥയില്‍ പൌരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പൊഴോ മതം ഇടപെട്ടിട്ടില്ല. ഇപ്പോള്‍, എന്താണ് ഇടപെടലിന് കാരണം? നിയമസഭ ഒന്നടങ്കം മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ കൈപൊക്കി പാസാക്കിയ സ്വാശ്രയ വിദ്യാഭ്യാസ ബില്‍ എങ്ങനെ 'പ്രത്യയ ശാസ്ത്രക്കാരുടെ' (അങ്ങനെയാണ് കെസിബിസി നേതാക്കള്‍ സിപിഐ എമ്മിനെ വിളിക്കുന്നത്) പാതകമാകും? അത് പൈലറ്റ് ചെയ്ത ഒറ്റക്കുറ്റത്തിന് എങ്ങനെ എല്‍ഡിഎഫ് മതശത്രുവാകും
തൊടുപുഴയില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്
ReplyDeleteകൊടുങ്കാറ്റുകള്‍ കൊയ്ത് കയറ്റരുത്.
ReplyDeletehttp://janasabdam1.blogspot.com/2010/10/blog-post_1093.html
വര്‍ഗീയതയുടെ 'തരംഗം'
ReplyDeletehttp://pmmanoj.blogspot.com/2010/10/blog-post_29.html
"ഏതു പാര്‍ടിയെ പൂട്ടിക്കെട്ടാന്‍ ? കാങ്കി രസ്സിനെയോ ? ബീയെപിയെയോ, അതിനെയൊക്കെ കണ്ണൂരില്‍ പൂട്ടിയ ശേഷല്ലേ അങ്ങേരെ ഇങ്ങോട്ട് കെട്ടിയെടുത്തത് ? "
ReplyDeleteഹഹഹ ഇത്തവണത്തെ കെട്ട് ഉഗ്രനായി... ഇനിയും ഇങ്ങനെ തന്നെ കെട്ടണേ