Monday, October 18, 2010

ഒഞ്ചിയം ഈ ലോകത്തേക്കാള്‍ വലുതാണ്‌..

ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലില്‍ ഒരു മുകുന്ദന്‍ കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട് : ഫ്രാന്‍സ് ലോകത്തേക്കാള്‍ വലുതാണ്‌.. ഇപ്പോള്‍ കേരളമെങ്ങും ചര്‍ച്ച ചെയ്യുന്ന ഒന്ജിയവും ഇങ്ങനെ ലോകത്തേക്കാള്‍ വലുതാണെന്ന് തോന്നും വലതുപക്ഷ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കാണുമ്പോള്‍.  അവരുടെ ലാളന ഏല്‍ക്കുന്ന പുത്തന്‍ വിപ്ലവകാരികള്‍ക്കും അങ്ങനെ തോന്നും.  അതായത്, രണ്ടു പഞ്ചായത്തില്‍ വല്ലതും ചെയ്യാനായാല്‍ വിപ്ലവം നടത്തിയ ആശ്വാസം!!  ഇപ്പോള്‍ വിപ്ലവം നടത്തുന്നതിന് അവിടുത്തെ ലീഗുകാരും കൊണ്ഗ്രെസ്സുകാരും സഹായിക്കാമെന്നു കരാര്‍ ഉണ്ടാകിയിട്ടും ഉണ്ട്‌.. 

ലോകസഭാ തെരഞ്ഞെടുപ്പു വേളയില്‍ മുല്ലപ്പള്ളിയും 'പുത്തന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി' യും തമ്മിലുള്ള കരാര്‍ വടകരയില്‍ ചര്‍ച്ചാവിഷയം ആയിരുന്നു.  അവര്‍ക്ക് 50000 വോട്ടെങ്കിലും ഉണ്ടാവും എന്നാണു അവകാശ വാദം ഉന്നയിച്ചിരുന്നത്.   കിട്ടിയതോ, വെറും 20000.  ബാക്കി വോട്ടു എവിടെയെന്നോ? വിപ്ലവകാരികള്‍ മുല്ലപ്പള്ളിക്ക് മറിച്ച് കൊടുത്തു..  ആഹ്ലാദ ഭരിതരായി മനസ്സുഖതോടെ വിപ്ലവകാരികള്‍ കിടന്നുറങ്ങി.  ഇപ്പോള്‍ അതിന്റെ രണ്ടാം അദ്ധ്യായം നടക്കുന്നു.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് പഞ്ചായത്തുകളില്‍ നഗ്നമായ സഖ്യതിലാണ് വിപ്ലവകാരികളും UDF ഉം.  വ്യാപകമായി കണ്ടു വരുന്ന ഈ സഖ്യത്തിന് ന്യായീകരണം എന്താണെന്ന ചോദ്യത്തിനു CPIM നെ തോല്‍പ്പിക്കുവാന്‍ ഏതു ചെകുത്താനെയും കൂട്ടുമെന്നും ആരുടേയും വോട്ട വാങ്ങുമെന്നും അവര്‍ പരസ്യമായി തന്നെ പറയുന്നു.  ഒഞ്ചിയം പഞ്ചായത്തില്‍ പകുതി വാര്‍ഡുകളില്‍ UDF നു സ്ഥാനാര്‍ഥികള്‍ ഇല്ല..  അവര്‍ പുത്തന്‍ വിപ്ലവകാരികള്‍ക്ക് പിന്തുണ കൊടുക്കുന്നു.  പഴയ പാര്‍ട്ടിക്ക് വിപ്ലവം പോരാഞ്ഞു പോയ കുലം കുത്തികള്‍ ഇപ്പോള്‍ വിപ്ലവം പൂര്‍ത്തീകരിക്കുവാന്‍ ലീഗ് - കോണ്‍ഗ്രസ്‌ നേതാക്കളുടെ മടകളില്‍ അടയിരിക്കുകയാണ്.. കഴിഞ്ഞ ദിവസം ഒരു കുടുംബ സഹായ പിരിവിനു വേണ്ടി സര്‍വ കക്ഷി പ്രതിനിധികള്‍ ഒരു ലീഗ് നേതാവിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ അടച്ചിട്ട വാതിലിനു പിറകില്‍ 'പുത്തന്‍ വിപ്ലവകാരികള്‍' ലീഗ് നേതാവുമായി ചര്‍ച്ച നടത്തുകയായിരുന്നു.   ഇത് നാട്ടില്‍ പാട്ടാണ്..
പലയിടങ്ങളിലും UDF പ്രവര്‍ത്തകര്‍ അവരുടെ പുതിയ ബന്ധുക്കള്‍ക്കുവേണ്ടി പരസ്യമായി വോട്ടു പിടിക്കുകയാണ്.

ഇനി, ആരൊക്കെയാണ് പുത്തന്‍ വിപ്ലവ പാതയില്‍?  പാര്‍ട്ടിയിലെ വിഭാഗീയതയില്‍ കക്ഷി ചേര്‍ന്ന് സ്വന്തം വാശികളുടെ വഴിക്ക് പാര്‍ട്ടിയെ നയിക്കുവാന്‍ കഴിയാതിരുന്നവര്‍, പല കാര്യങ്ങള്‍ കൊണ്ട് അസംതൃപ്തി പേറുന്ന ചിലര്‍,  ചില നേതാക്കള്‍ പറയുന്നതെല്ലാം ശരിയെന്നു ധരിക്കുന്ന ചില സാധാരണ അനുഭാവികള്‍.. പിന്നെ ശ്രദ്ധിക്കേണ്ടുന്ന ഒരു വിഭാഗം ആരെന്നോ?  കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിനിടയ്ക്ക് സാമ്പത്തിക തട്ടിപ്പ്, പാര്‍ട്ടി വിരുദ്ധ - സമൂഹ  വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം പാര്ട്ടിയില്‍നിന്നും പുറത്താക്കിയവര്‍.  വര്‍ഷങ്ങളായി അവര്‍ പാര്‍ട്ടിക്കെതിരെ പക കൊണ്ട് നടക്കുകയായിരുന്നു... (ഇതില്‍ പലരും നാട്ടില്‍ പ്രസംഗിക്കാതെ അന്യ ദേശങ്ങളില്‍ പോയി പ്രസംഗിക്കുകയാണ്..)

ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു... പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ചീയാന്‍ തുടങ്ങിയ 'വിപ്ലവകാരികള്‍' പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അഴുകിതുടങ്ങിയിരിക്കുന്നു..  ഈ ദുര്‍ഗന്ധം വമിക്കുന്ന രാഷ്ട്രീയ വൈകൃതത്തെ  ജനം കുടഞ്ഞെറിയുക തന്നെ ചെയ്യും.. അല്പം താമസിച്ചാലും..  തല്‍ക്കാലം രണ്ടോ മൂന്നോ പഞ്ചായത്തില്‍ അവര്‍ ചൊറിഞ്ഞ് രസിക്കട്ടെ ...  വേണമെങ്കില്‍ പുതിയ സഹായികള്‍ ചൊറിഞ്ഞ് തരും...  എല്ലാവരെയും എല്ലാ കാലത്തേക്കും തെറ്റിദ്ധരിപ്പിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്ന് തെളിയുക തന്നെ ചെയ്യും..  തെറ്റിദ്ധരിക്കപ്പെട്ട സാധാരണ പ്രവര്‍ത്തകര്‍ തിരിച്ചുവരിക തന്നെ ചെയ്യും..

ഒഞ്ചിയം ഈ ലോകത്തേക്കാള്‍ വലുതാണ്‌..

5 comments:

  1. ഒഞ്ചിയം പോരാളികളുടെ നെഞ്ചുകിറിയ വെടിയുണ്ടകളെ കുറിച്ച് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും അവരുടെ പാക്ക് തൂക്കികളും അറിയുന്നത് രണ്ടു വര്ഷം മുന്നേ മാത്രമാണ്...! കൂലംകുതികളുടെയും ഒറ്റുകാരുടെയും കൂട്ടികൊടുപ്പിലുടെ....,! വലതുപക്ഷ ജീര്‍ണ്ണത മുടിയഴിച്ചടിയ, പോയ വര്‍ഷങ്ങളില്‍ , കുറച്ചു പേരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചു കൊണ്ട്പോയി,അവസാനം അടിയരവെച്ചത് കോണ്‍ഗ്രീസ്സ് മാഫിയയുടെ അടുക്കളയിലും ബി ജെ പി എന്നാ വര്‍ഗീയ കോമരങ്ങളുടെ തൊഴുത്തിലും ആണ്,ഷോര്‍ണൂര്‍ ഷോക്കെന്നും ഒഞ്ചിയം ഷോക്കെന്നും ആര്‍ത്തുവിളിച്ച ആണും പെണ്ണും കെട്ടവെര്‍, ജനങ്ങള്‍ കൊടുക്കുന്ന യഥാര്‍ത്ഥ ഷോക്ക് അറിയാന്‍ പോകുന്നതെയുള്ളു..! കേരള മാര്‍ക്സ്- ആസാദ്,മുരളിയോവിസ്കി തുടങ്ങിയ വിപ്ലവകാരികളുടെ വിപ്ലവം അവസാനിക്കുന്നത് കോണ്‍ഗ്രസില്‍ ആണെന്ന്കാലം കണ്ടു കഴിഞ്ഞു ...

    മലയാറ്റില്‍ ആസാദും മഞ്ഞളം കുഴി അലിയും P.C ജോര്‍ജും വീരെന്ദ്രനും ചേര്‍ന്നതആണ് പുതിയ ഇടതുപക്ഷ മുന്നണി .ഹ കഷ്ടം ..!

    ഒന്ചിയത്തെ പോരാളികള്‍ അവര്‍ അന്തിയ വിശ്രമം കൊള്ളുന്ന ബലീകുടിരങ്ങളില്‍ നിന്ന് ഇറങ്ങിവന്നു ഈ കൂട്ടികൊടുപ്പുകരെ ചുകന്ന മണ്ണില്‍ നിന്ന് പടിയടച്ചു പിണ്ഡം വെക്കുന്ന തുടിക്കുന്ന നാളുകള്‍ സമാഗതമായിരിക്കുന്നു.....കാതോര്‍ക്കുക

    ReplyDelete
  2. @@ ഒരു വീര വിപ്ലവ വാര്‍ത്ത‍ നോക്ക് .. (മംഗളം)
    ________________________________________

    പനങ്ങാങ്ങരയില്‍ അലിയുടെ വീടിനടുത്തു വിളിച്ചുചേര്‍ത്ത രാഷ്‌ട്രീയ വിശദീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സോഷ്യലിസ്‌റ്റ് ജനത സംസ്‌ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. അലിയുടെ ആദ്യഗുരു പാതിരമണ്ണ മമ്മുട്ടി മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. പി.എം.എ. സലാം എം.എല്‍.എ, പി.സി. ജോര്‍ജ്‌ എം.എല്‍.എ, ഡോ. ആസാദ്‌, സി.പി.എം. മുന്‍ ലോക്കന്‍ കമ്മിറ്റി അംഗം കൃഷ്‌ണന്‍, മഞ്ഞളാംകുഴി മുഹമ്മദ്‌ അലി എന്നിവര്‍ പ്രസംഗിച്ചു. വിശിഷ്‌ടാതിഥികളെ മുഴുവന്‍ പൊന്നാട അണിയിച്ചത്‌ സി.പി.എമ്മിന്റെ വിവിധ കമ്മിറ്റികളിലെ ഭാരവാഹികളായിരുന്നു.

    ReplyDelete
  3. ഇന്ന് പുതിയൊരു വാര്‍ത്ത‍ കേട്ടു: കോഴിക്കോട് കോര്‍പ്പരേഷന്‍ പതിനേഴാം വാര്‍ഡില്‍ മത്സരിക്കുന്നത് ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ഥി.. ഇവിടെ ഐക്യ ജനാധിപത്യ മുന്നണിക്കും ബി.ജെ.പിയ്ക്കും സ്ഥാനാര്‍ഥി ഇല്ല... എന്തൊരു വിപ്ലവം!!

    ReplyDelete
  4. ഓഞ്ചിയം ഒന്നുമല്ലേങ്കില്‍ പിന്നെന്തിനാ സഖാവേ ഇങ്ങനെ എഴുതിക്കൂട്ടുന്നത്. ഈ എഴുത്തു കാണുമ്പോള്‍ അറിയാം അണ്ണന്റെ വിഷമം..

    ReplyDelete
  5. സ്വന്തം പേരില്‍ ഒരു അഭിപ്രായം കൂടി ഇടുവാന്‍ ത്രാണി ഇല്ലാത്തവര്‍ ഈ പണിക്കു ഇറങ്ങരുത്.

    ReplyDelete