എന്‍റെ ഏറ്റവും വലിയ ആഗ്രഹം, ജീവിതാഭിലാഷം എന്ന് തന്നെ പറയാം, നൂറു കൊല്ലം കഴിഞ്ഞ ശേഷം ഇന്നത്തെ പത്രങ്ങള്‍ ഒരിക്കല്‍കൂടെ വായിക്കണം എന്നതാണ്. നൂറു പോകട്ടെ, അമ്പതു കൊല്ലത്തിനു ശേഷമെങ്കിലും സാധിക്കുകയില്ലെന്ന് ഉറപ്പ്...
പഴയ പത്രങ്ങളുടെ വായന ചരിത്രത്തിലേക്കുള്ള കേവല തിരിഞ്ഞുനോട്ടമല്ല. ആടയാഭരണങ്ങള്‍ അഴിഞ്ഞുവീണ് പിറന്നപടിയാണ് ചരിത്രം നിലകൊള്ളുക. വ്യാഖ്യാതാവിന്‍റെ അകമ്പടിയോ ഔദാര്യമോ ഇല്ലാതെ സാമൂഹ്യ സന്ദര്‍ഭങ്ങളും വാര്‍ത്താ ആവിഷ്കാരങ്ങളും നിഷ്കരുണം ചോദ്യം ചെയ്യപ്പെടും. പീടികയില്‍ കയറി ഉപ്പു ചോദിച്ചതിനു ('പുളിക്കുന്നത്' എന്നാണു ചോദിക്കേണ്ടിയിരുന്നത്) പുലയ യുവാവിനെ വ്യാപാരി തല്ലിക്കൊന്ന വാര്‍ത്തയും, വഴി മാറാത്തതിന് മര്‍ദനമേറ്റ തീയ്യന്‍റെ പരാതിയില്‍ അവന്‍റെ 'ഓരോ എല്ലും ഒടിച്ചു കൊല്ലേണ്ടതായിരുന്നു' എന്ന ('രക്ഷപ്പെട്ടത് അവന്‍റെ ജാതകത്തിന്‍റെ ഗുണം' എന്നും ) കോടതി വിധിയും ഏതു തരം വികാരത്തോടെയാണ് വായിക്കുക?
അറുപതു എഴുപതു കൊല്ലം മുമ്പത്തെ വാര്‍ത്തകളില്‍ സാധാരണ മനുഷ്യന്‍ ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത് എന്ന് പരിശോധിക്കുന്നത് രസമാണ്. 'ചേര്‍പ്പില്‍ ഒരു ഈഴവനെ പാമ്പ് കടിച്ചു' എന്ന തലക്കെട്ട് വായിച്ചത് ഓര്‍ക്കുന്നു. പാമ്പ് ഏതു ജാതിയില്‍ പെട്ടതാണെന്ന് വിശദീകരിക്കുന്നില്ല. 'പുലയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു' എന്നെഴുതിയാല്‍ പ്രാസഭംഗി ഉണ്ടെന്നു കരുതാം. 'കച്ചേരിയില്‍ കയറി അനാദരവ് കാണിച്ചതിന് മുക്കുവനെ അറസ്റ്റ് ചെയ്തു' 'കൊല ചെയ്യപ്പെട്ടയാള്‍മന്ദലാം കുന്നുകാരനായ മാപ്പിളയാണ്' അങ്ങനെ പറയനും മുളയനും ആശാരിയും കൊല്ലാനും നായാടിയുമോക്കെയായി പേരോ അസ്തിത്വമോ ഇല്ലാത്ത പ്രേതാത്മക്കള്‍ പഴകി നിറം കേട്ട പത്രക്കടലാസുകളില്‍ നിന്നും ഉയിര്‍തെഴുന്നെല്‍ക്കുന്നത് ഭീതിദ കാഴ്ചയാണ്. ശൂദ്രര്‍ അടക്കം ജാതി വ്യവസ്ഥയില്‍ ഘടക കക്ഷികള്‍ ആയവരെ പരാമര്‍ശിക്കുമ്പോള്‍ പ്രശ്നമില്ല. ജാതി സ്വര്‍ണ മേലങ്കി പോലെ അവരുടെ പേരിനൊപ്പം ഉള്ളത് കൊണ്ടാകാം, അല്ലെങ്കില്‍ അവര്‍ മനുഷ്യരും മറ്റുള്ളവര്‍ 'ഗ്രാമത്തിന്‍ പുറത്ത് എങ്ങോ വസിക്കുന്ന ചാമര്‍ നായകന്‍ തന്‍റെ കിടാത്തി' മാരോ കിടാത്തന്മാരോ ആയതുകൊണ്ടാകാം.
കുറച്ചു നാള്‍ മുന്‍പ് മലയാളത്തിലെ പ്രശസ്ത പത്രത്തില്‍ 'സി പി എം കാരന്‍ പോലീസിന്‍റെ മൂക്ക് കടിച്ചു' എന്ന വാര്‍ത്ത ഉണ്ടായിരുന്നു. അത് വായിച്ചപ്പോള്‍ പണ്ട് ഈഴവനെ കടിച്ച പാമ്പിനെ ഓര്‍മ വന്നു. പ്രധാന മലയാള പത്രങ്ങള്‍ വായിക്കുമ്പോളാണ് സി പി എം കാരന്‍ എന്ന ഗ്രാമത്തിന്‍ പുറത്തു വസിക്കുന്ന ചാമര്‍ കിടാത്തന്മാരുടെ ലീലാവിലാസങ്ങള്‍ ബോധ്യപ്പെടുക. എന്തൊക്കെ അതിക്രമങ്ങള്‍ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്? വാഴ വെട്ടുന്നു, കോഴിയെ പിടിക്കുന്നു, വേലി പൊളിക്കുന്നു, അടയ്ക്ക മോഷ്ടിക്കുന്നു, അതിര് മാന്തുന്നു, പോലീസ് സ്റ്റേഷന്‍ടെ മുന്നിലൂടെ നെഞ്ഞു വിരിച്ചു നടക്കുന്നു.ഉള്ളത് പറയാമല്ലോ, സി പി എം കാരനെ പാമ്പ് കടിച്ച വാര്‍ത്ത ഇത് വരെ ഇത്തരം പത്രങ്ങളില്‍ വന്നുകണ്ടിട്ടില്ല. എനിക്ക് തോന്നുന്നത്, പി. കൃഷ്ണ പിള്ളയ്ക്ക് ശേഷം ഒരു കമ്മ്യുനിസ്ടുകാരനെയും പാമ്പ് കടിചിട്ടുണ്ടാവില്ല എന്നാണു.
മൂക്ക് കടിച്ചയാല്‍ ഏതു വകയിലാണ് സി പി എം കാരന്‍ ആയതെന്നു വിശദാംശമില്ല. ഏതു തലത്തില്‍, ഏതു ഘടകത്തില്‍ എന്നൊന്നും പരാമര്‍ശമില്ല. ചിലപ്പോള്‍ ജാഥയ്ക്ക്, സമരത്തിന്, യോഗത്തിന് വരുന്നയാള്‍ ആവാം. അല്ലെങ്കില്‍ കാലങ്ങളായി സി പി എം നു വോട്ട് ചെയ്യുന്നയാള്‍ ആകാം. അങ്ങെനെ ഉള്ളവര്‍ കേരളത്തില്‍ ഒന്നരക്കോടിയിലേറെ വരും. എന്തായാലും അവരൊന്നും വാഴക്കുല മോഷ്ടിക്കാതിരിക്കട്ടെ, റോഡു വക്കില്‍ മൂത്രം ഒഴിക്കാതിരിക്കട്ടെ, കാരണം, ഇങ്ങനെ ഒരു വാര്‍ത്ത ഒഴിവാകുകയല്ലേ നല്ലത്? 'സി പി എം കാരന്‍ പൊതു സ്ഥലത്ത് പുകവലിച്ചു. അടുത്ത് ചെന്ന പോലീസിന് നേരെ കണ്ണുരുട്ടി'.
ഫ്യൂഡല്‍ ഘടനയിലെന്ന പോലെ ആധുനിക രാഷ്ട്രീയ ക്രമത്തിലും മേല്‍ ജാതിയും കീഴ് ജാതിയും ഉണ്ടെന്നു വിനീത മാധ്യമങ്ങള്‍ക്ക് തിരിച്ചറിവുണ്ട്. സവര്‍ണനെ ജാതിപ്പേര് വിളിക്കുവാന്‍ പാടില്ലെന്നും അവര്‍ക്കറിയാം. കഴിഞ്ഞ SSLC പരീക്ഷയെഴുതിയ കണ്ണൂര്‍ ചെറുവാഞ്ചേരി പൂവതൂരിലെ അസ്ന എന്ന മിടുക്കി കുട്ടിയെക്കുറിച്ച് പല പത്രങ്ങളിലും വാര്‍ത്തയുണ്ടായി. 2000 സെപ്റ്റംബര്‍ 27 നു പൂവതൂരില്‍ നടന്ന ബോംബേറില്‍ പരിക്കേറ്റു കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടിവന്ന ആ പെണ്‍കുട്ടി ദുരിത ക്കയങ്ങള്‍ നീന്തി ക്കയറിയ ചിത്രം ആരുടേയും കണ്ണ് നനയിക്കും. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കുടുംബത്തിലെ അസ്നയ്ക്ക് ദുരിതം സമ്മാനിച്ച കേസിലെ പതിമൂന്നു പ്രതികളെയും കഴിഞ്ഞ നവംബറില്‍ കോടതി ശിക്ഷിച്ചു. 'പരീക്ഷയുടെ ചെറു കടമ്പ, ചുവട് ഇടറാതെ അസ്ന' എന്ന കഥയെഴുതിയ മനോരമ, പ്രതികളുടെ രാഷ്ട്രീയ ബന്ധമോ സംഘടനയുടെ പേരോ വെളിപ്പെടുത്തിയില്ല. RSS എന്ന് എങ്ങിനെ പറയും? (എന്‍ പ്രാണ നായകനെ, എന്‍ നായകനെ എങ്ങിനെ ഞാന്‍ നാവെടുത്തു പേര് വിളിക്കും?) 'രാഷ്ട്രീയ വൈരികളുടെ ബോംബേറില്‍ കാല്‍പ്പാദം ചിതറി തെറിച്ച ബാലിക' എന്നാണു വിശേഷണം. എന്തൊരു വിധേയത്വം! മേല്‍ ജാതിക്കാരനെ വിളിക്കുന്നതിനു കൃത്യമായ ക്രമമുണ്ട്, തമ്പ്രാന്‍, തിരുമേനി, അങ്ങുന്ന്, അവിടുന്ന്, യജമാനന്‍ എന്നൊക്കെ.
സി പി എം മാത്രമല്ല, വേറെയും അധകൃത കക്ഷികള്‍ ഉണ്ട്.. കട്ടിമീശ വെച്ച അണ്ടര്‍ വെയര്‍ കാണെ മുണ്ടുടുക്കുന്ന CITU എന്നൊരു ജാതി, ഡി.വൈ.എഫ്.ഐ , എസ്. എഫ്. ഐ എന്നിങ്ങനെ പോകുന്നു. ഒരു മാസം മുന്‍പാണ് തൃശ്ശൂരില്‍ തൊഴില്‍ വാഗ്ദാനം ചെയ്തു നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത വന്നത്. തട്ടിപ്പോ, അതില്പ്പെട്ടു വലഞ്ഞവരുടെ വേവലാതിയോ കഷ്ടപ്പാടോ അല്ല, സംഘത്തില്‍ ഉള്‍പ്പെട്ട 'മുന്‍ എസ്. എഫ്. ഐ നേതാവ്' ആയിരുന്നു വിഷയം. അയാള്‍ എങ്ങിനെ മുന്‍ എസ്. എഫ്. ഐ നേതാവായി എന്നതിന് വ്യാഖ്യാനമുണ്ട്. പഠിക്കുന്ന കാലത്ത് കോളേജ് യൂനിറ്റ് സെക്രട്ടറി ആയിരുന്നുവത്രേ. പോരെ പൂരം, വര്‍ഷങ്ങളായി ഇയാള്‍ക്ക് എസ്. എഫ്. ഐ യുമായോ, ഇടതുപക്ഷ സംഘടനകളുമായോ ബന്ധമില്ലെന്ന് ചുമതലപ്പെട്ടവര്‍ പ്രസ്താവന ഇറക്കിയിട്ടും പത്രങ്ങളുടെ കളി അടങ്ങിയില്ല.
ജീവിതം ഉദ്ബുദ്ധവും പ്രക്ഷുബ്ധവും ആവുന്ന കാലത്താണ് ('യൌവന തീക്ഷണവും പ്രേമസുരഭിലവും ആയ അസുലഭ കാലഘട്ടം' എന്ന് ബഷീര്‍. ) ഒരാള്‍ കലാലയത്തില്‍ എത്തുന്നത്. ആദര്‍ശ പ്രേമം എത്രമാത്രം ഉച്ചകോടിയില്‍ എത്തുമെന്ന് ആ കാലം പിന്നിട്ടവര്‍ക്ക് മനസ്സിലാകും. ഈ ലോകമാകെ അഴിച്ചു പണിയുവാന്‍ അയാള്‍ ആഗ്രഹിചിട്ടുണ്ടാവും. അന്നേരം ഏറ്റവും സാര്‍ഥകമായ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പങ്കാളിയാകുന്നത് സ്വാഭാവികം. പിന്നീട് ജീവിതം എന്തൊക്കെ വഴിത്തിരിവുകളിലൂടെയാണ് കറങ്ങിതിരിയുന്നത്! ജീവിതം അയാളെ എവിടെയൊക്കെ എത്തിക്കുന്നു? ചെന്നുപെടുന്ന ഇരുണ്ട ലോകങ്ങള്‍ക്കും, കെട്ടുന്ന വേഷങ്ങള്‍ക്കും പഴയ വിദ്യാര്‍ഥി സംഘടന ഇപ്പോള്‍ കണക്കു പറയണോ?
പുതിയ എസ്. എഫ്. ഐ കുട്ടികളെ ഒരു കാര്യം ഓര്‍മിപ്പിക്കേണ്ടതുണ്ട്. ഇതെഴുതുന്നയാള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്. എഫ്. ഐയുടെ (അന്ന് ആ സംഘടന രൂപീകരിചിട്ടേ ഉള്ളൂ) യൂനിറ്റ് സെക്രട്ടറി ആയിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഏരിയ - ജില്ല തലങ്ങളിലൊക്കെ പ്രവര്‍ത്തകനായി. അടിയന്തരാവസ്ഥയില്‍ തൃശ്ശൂരില്‍ രൂപീകരിച്ച students writersforum - ന്‍റെ സെക്രട്ടറി യും. പറയാനുള്ളത് ഇത്ര മാത്രം : ഞാന്‍ മര്യാദയ്ക്ക് നടന്നാല്‍ നിങ്ങള്ക്ക് കൊള്ളാം, അത്ര തന്നെ..
(ദേശാഭിമാനി വാരാന്ത പതിപ്പില്‍ ശ്രീ. അശോകന്‍ ചെരുവില്‍ എഴുതിയ ലേഖനം)

This comment has been removed by the author.
ReplyDeleteYes it is absolutelty correct regarding ASna "story" .Manorama Vision, AsiaNet IndiaVision,Mathrubhumi all mentioned that "political opponent" threw the bomb and with utmost care they covered up the politics behind it by never uttered a word RSS.Now, just imagine,had any left party,especially CPm committed the crime, how the News would have twisted and manufactured.
ReplyDeleteഓ തന്നെ തന്നേ.. സൂര്യ്കാന്തി അണ്ണാ, ജയ ക്രിഷ്ണന്‍ മാഷിനെ കുട്ടികളുടെ മുന്നിലിട്ടു വെട്ടിക്കൊന്നതിനെ ഞായീകരിക്കുന്നത് ഞമ്മള്‍ കണ്ടതാണേ.. എസ് കത്തി വാദവും ചങനാശേരി സംഭവവും ഒക്കെ അഭിമാനി റിപ്പൊര്‍ട്ടു ചെയ്യുംബോല്‍ എന്തൊരു ക്രുത്യതയായിരുന്നു. എന്തായാലും 50 കൊല്ലം കഴിയുമ്പോല്‍ ഇങ്ങനത്തെ വാര്‍ത്തകളൊന്നും കാണുമെന്നു തൊന്നുന്നില. അതിനു മുന്‍പ് അണ്ണന്മാര്‍ സംഗതി പൂട്ടികെട്ടിക്കൊള്ളും
ReplyDeleteജയകൃഷ്ണന്‍ എന്ന കൊലയാളി അദ്ധ്യാപക വേഷമിട്ട് പിഞ്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിലെ ധാര്‍മ്മികത ചോദിക്കുവാന്‍ ഒരു പൊ..പൊന്നുമോനും ഇവിടെ ഇല്ലേ?
ReplyDeleteമഹാനായ ഈ ഗുരുനാഥന്‍ പണ്ടാരമടങ്ങിയതില്‍പ്പിന്നെയാണ് കണ്ണൂര്‍ ജില്ലയില്‍ ആറെസ്സെസ്സുകാര്‍ക്കും സിപ്പീയെമ്മുകാര്‍ക്കും പുറത്തിറങ്ങിനടക്കാമെന്നായത്. കൊന്നവന് ആറെസ്സെസ്സുകാര്‍ വരെ സ്തുതി പറയുന്നുണ്ടാവും.
ReplyDeleteധാർമികതയോ..അതെന്തരണ്ണാ? പിഞ്ചുകുഞ്ഞുങ്ങളോ..ഇതുങ്ങളൊക്കെയല്ലെ മൂക്കുന്നത്? ഇപ്പൊഴേ കണ്ടു പഠിക്കട്ടെ
ReplyDeleterandu gunmanum aayi schoolil padippikkan varunna teacher ayirunnu jayakrishnan. piller athu kandu enthu padikkanam?
ReplyDelete