Wednesday, February 24, 2010

ഇത് പണം കൊടുത്തു വായിച്ചുകൂടാ..

നൂറ്റുക്ക് നൂറു സി.പി.ഐ.എം വിരുദ്ധ അസത്യ പ്രചരണം..  വായിക്കുമ്പോള്‍ തോന്നും, ഈ രാജ്യത്തെ ഏറ്റവും വൃത്തികെട്ട പാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന്..  അക്രമികള്‍, ക്രിമിനലുകള്‍, തീവെപ്പുകാര്‍, സ്ത്രീലംബടന്മാര്‍, വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവര്‍, മാഫിയ, അഴിമതിക്കാര്‍, എന്ന് വേണ്ടാ എല്ലാ ചീതതരങ്ങള്‍ക്കും പര്യായമായൊരു പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നാണു ഈ പത്രം പറയുന്നത്..   പത്ര വായനയില്‍ ഒരു ബാലന്‍സ് നിലനിര്‍ത്തുന്നതിന് വേണ്ടി വായിച്ചു ശീലമായ പത്രമാണ്‌ മാതൃഭൂമി.. പക്ഷെ, തീര്‍ത്തും യുക്തി രഹിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ കണ്ടു മനസ്സ് മടുക്കുന്നു..  ചില പേജുകള്‍ തന്നെ 100 % സി.പി.ഐ.എം വിരുദ്ധ വാര്‍ത്തകള്‍...   വീരന്റെ കൂടുമാറ്റം കൊണ്ട് പത്രതിനുണ്ടായ പരിക്ക് ചില്ലറയല്ല..  എന്റെ കീശയില്‍ നിന്നും പൈസയെടുത്തു ഈ നെറികെട്ട പത്രം ഇനി വാങ്ങില്ല..  വല്ല വായനസാലയില്‍ നിന്നും വായിക്കാം.. ഉള്ളില്‍ ഒരു പുച്ഛത്തോടെ..  അല്ലെങ്കില്‍, അശോകന്‍ ചെരുവില്‍ എഴുതിയ പോലെ ഒരു ചെറു ചിരിയോടെ..

11 comments:

  1. പണത്തിന് പകരം വാര്‍ത്ത എന്നതാണ് പുതിയ മാധ്യമ രീതി. ഒരു നല്ല തീരുമാനമെടുത്തതിന് താങ്കള്‍ക്കഭിവാദനങ്ങള്‍.
    വായിക്കണം ആ കള്ള പ്രചരണങ്ങള്‍ പക്ഷേ അവര്‍ക്ക് പണം നല്‍കാന്‍ പാടില്ല.

    ReplyDelete
  2. ഈ പശുവിനെ ജനം കോട്ടയത്തൊരു തൊഴുത്തിലേക്ക് മാറ്റിക്കെട്ടിക്കഴിഞ്ഞു. ഏറിയ ദുര്‍‌ഗന്ധത്തില്‍ ചാണകമിടാന്‍ പശുക്കള്‍ തമ്മില്‍ മത്സരമാണിപ്പോള്‍ :)

    ReplyDelete
  3. ഓര്‍മ്മ വെച്ച കാലം മുതല്‍ മാത്രഭൂമി വായിക്കുന്നവനാണ് ഞാന്‍........വീരേന്ദ്രകുമാറിന്റെ UDF കൂടുമാറ്റം ആ പത്രത്തിന് വരുത്തിയ മാറ്റം വളരെ വലുതാണ്‌....മാത്രഭൂമി ഇപ്പോള്‍ മനോരമയെക്കാള്‍ വലിയ മനോരമ ആയി അധപതിച്ചു കഴിഞ്ഞു.....എവിടെ നോക്കിയാലും കമ്മ്യൂണിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍.....താങ്കള്‍ പറഞ്ഞത് പോലെ , വായിച്ചാല്‍ തോന്നും ഈ ലോകത്തെ ഏറ്റവും മോശം ആള്‍ക്കാര്‍ കമ്യുനിസ്റ്റുകള്‍ ആണെന്ന്....

    ReplyDelete
  4. വാര്‍‌ത്തകള്‍‌ വളച്ചൊടിക്കുന്നതിലും സ്വന്തം താല്‍‌പര്യങ്ങള്‍‌ സംരക്ഷിക്കാ‍ന്‍‌ വേണ്ടി വാര്‍‌ത്തകള്‍‌ മുക്കുന്നതിലും ആരും കാണാത്ത വാര്‍‌ത്തകളൊക്കെ പ്രസിദ്ധീകരിക്കുന്നതിലും ദേശാഭിമാനിയോളം വരില്ല മനോരമയും മാതൃഭൂമിയും..!
    വിപ്ലവാഭിവാദ്യങ്ങള്‍‌!

    ReplyDelete
  5. താങ്കളുടെ പോസ്റ്റ്‌ വായിച്ചപ്പോ ഒരു കാര്യം മനസിലായി... വീരേന്ദ്ര കുമാര്‍ എല്‍ ഡി എഫില്‍ നിന്ന് ചാടിയ ശേഷമാണ് താങ്കള്‍ മാതൃഭുമി പത്രം കണ്ടു തുടങ്ങിയതെന്ന്

    ReplyDelete
  6. ഹാവൂ! അനോണിമസ് കൊത്തി! ചൂണ്ടയിട്ടു കാത്തിരിക്കുകയായിരുന്നു...

    ReplyDelete
  7. ys ys mathribhumi and manorama are very very bad news papaers and madhyam and mangalam is writing all false report about munnar, asianet and india vision hate communist party , lets all read just desabimani and watch kairali tv.

    ReplyDelete
  8. ഇതൊക്കെ ഒരു പോസ്റ്റ് ആക്കാന്‍ പോലും പറ്റാത്ത അത്ര നാറ്റക്കേസ് ആണ്.
    ഒന്നുകില്‍ ഈ മാതരഭൂമിക്കാരന്‍ ഒന്നും അറിയുന്നില്ല, അല്ലെങ്കില്‍ മുന്നില്‍ ഉള്ളവന്റെ പോക്കറ്റടിച്ച ശേഷം
    പോക്കറ്റടിച്ചെ എന്ന് കൂകി വിളിക്കുന്ന പെരും കള്ളന്റെ അടവ്.
    വയനാട്ടില്‍ ഉള്ള മുട്ടന്‍ കയ്യേറ്റം,അതിനു കോടതി കയറ്റം, സ്വന്തം കുടുംബക്കാരില്‍ നിന്ന് പോലും
    സ്വത്ത് മുക്കിയെന്ന ആക്ഷേപം (കൊണ്ഗ്രെസ്സ് നേതാവ് വിജയ നായര്‍,വീരന്റെ സഹോദരിപൌത്രി വീരനെതിരെ വാര്‍ത്ത സമ്മേളനവും നടത്തിയല്ലോ), റവന്യൂ വകുപ്പും,നിവേദിതാ ഹരനും സര്‍ക്കാര്‍ സ്ഥലം തിരിച്ചെടുക്കാന്‍ ഉത്തരവിട്ടെങ്കിലും,നാട്ടിലെ ഉദ്യോഗസ്ഥരെ വിരട്ടി
    ഏറ്റവും വൃത്തി കെട്ട ഭൂമാഫിയ ചെയ്യുന്നതെല്ലാം ചെയ്യുന്നു...എന്നിട്ടും മാതൃഭൂമിക്ക് നാണവുമില്ല മാനവുമില്ല
    വീണ്ടും ആദര്‍ശ "ജനപക്ഷ'ഉടായിപ്പ്,ദിവസവും.പിന്നെ ഇതെല്ലാം കണ്ടിട്ടും മുണ്ടാട്ടം മുട്ടിയ നാറിയ കുറെ പരിസ്ഥിതി,ളാഹ,സാറ,സുഗത,
    ടീമുകളും.
    (ഇന്ത്യാ വിഷനായിരുന്നു,വയനാട് കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ ആദ്യം വയനാട്ടില്‍ എത്തിയത് എന്നാണ് വിവരം ,ഷൂട്ട്‌ ചെയ്ത വാര്‍ത്ത മുങ്ങി, പെട്ടിയില്‍ ആയി)

    ReplyDelete
  9. താങ്കളെ പോലെ ഉള്ളവര്‍ക്ക് നേര് നേരത്തെ അറിയാനല്ലേ സാര്‍ ദേശാഭിമാനി ..?
    പിന്നെ എന്തിനാണ് വേറൊരു പത്രതെക്കുറിച്ചു വേവലാതി പെടുന്നത് ..
    അതൊരു കള്ള പത്രമല്ലേ ...

    ReplyDelete
  10. shreedharan maashe,
    വായിച്ചു അല്ലെ?
    ദേശാഭിമാനി വായിക്കാത്തവര്‍ സത്യത്തിന്റെ ഒരു പുറം മാത്രം കാണുന്നു.. മറുപുറം, വേറിട്ടൊരു അഭിപ്രായം കിട്ടുവാന്‍ ദേശാഭിമാനിയും വേണം എന്ന് താങ്കലെപ്പോലുള്ളവര്‍ക്ക് അംഗീകരിക്കുവാന്‍ കഴിയില്ല, അതെനിക്കറിയാം. മാതൃഭൂമിയുടെ മാറ്റം വലിയതാണ്.. കേരളാ ബജെറ്റ് റിപ്പോര്‍ട്ട്‌ ചെയ്ത രീതി കണ്ടാല്‍ തന്നെ മതി.. എല്ലാ പത്രങ്ങളും എടുത്തു നോക്കൂ.. ഞാന്‍ എഴുതിയത് ശ്രദ്ധിച്ചു വായിച്ചോ? വാര്‍ത്താ വായനയുടെ ബാലന്‍സ് സൂക്ഷിക്കുവാനാണ് ഞാന്‍ മാതൃഭൂമി വായിച്ചിരുന്നത്.. വേറൊന്നു പറയട്ടെ, എന്തുകൊണ്ടാണ് വീക്ഷണവും ചന്ദ്രികയും ജന്മഭൂമിയും ഒന്നും വിജയിക്കാത്തത്? കൊണ്ഗ്രെസ്സുകാര്‍ പോലും വീക്ഷണം വായിക്കാത്തത് എന്തുകൊണ്ടാണ്? വീക്ഷനതെക്കാള്‍ വലിയ വീക്ഷണമാണ് മാതൃഭൂമി, ചന്ദ്രികയെക്കാള്‍ വലിയ ചന്ദ്രികയാണ് മനോരമ... പിന്നെ എന്തിനു വീക്ഷണം, ചന്ദ്രിക? മറ്റെല്ലാ പത്രങ്ങളും ഒരേ സ്വരത്തില്‍, ഒരേ നിറത്തില്‍ എഴുതുമ്പോള്‍, നിങ്ങള്‍ക്കെങ്ങിനെ ദേശാഭിമാനി വായിക്കാതെ മറുവശം അറിയാന്‍ കഴിയും.. ഞാന്‍ സഹതപിക്കുന്നു, നിങ്ങളുടെ മുന്‍ വിധി നിര്‍ബാധം തുടരുക...

    ReplyDelete
  11. ഞാന്‍ ആദ്യ ആയി ആണ് ഈ ബ്ലോഗില്‍ വരുന്നതെ .... ശെരിക്കും സന്തോഷം തോന്നുന്നു..

    ReplyDelete