Saturday, December 13, 2008

മതമില്ലാത്ത ബുദ്ധിമാന്ദ്യം..

ഇന്നലെ വിശ്വഹിന്ദുക്കളുടെ ഒരു യോഗത്തില്‍ ആചാര്യ ധര്മേന്ദ്രജി പറഞ്ഞതു കേട്ടില്ലേ? ഹിന്ദുക്കളുടെ എണ്ണം വല്ലാതെ കുറയുന്നതിനാല്‍ ഓരോ ഹിന്ദുവും ചുരുങ്ങിയത് പത്തു മക്കളെ ഉണ്ടാക്കണമെന്ന്.. എന്നാലേ ഭൂരിപക്ഷ സ്റ്റാറ്റസ് നിലനിര്‍ത്തുവാന്‍ കഴിയൂ എന്ന്.. കൂടാതെ കേരളത്തിലെ വിശ്വ ഹിന്ദുക്കള്‍ കുടുമ വെക്കണമെന്നും പറഞ്ഞിട്ടുണ്ട്.. ശിഖ വെച്ചാലേ ശിഖരതിലെത്തൂ എന്ന് പ്രാസമൊപ്പിച്ച്‌..

യോഗം കഴിഞ്ഞു വീട്ടിലെത്തിയ വിശ്വ ഹിന്ദുക്കള്‍ ആഹ്വാനം അപ്പാടെ ഉടനടി നടപ്പിലാകി എന്നാണു ഈയുള്ളവന്‍ മനസ്സിലാക്കുന്നത്.. ആ വീടുകളില്‍ ഇന്നലെ ശിവ രാത്രിയായിരുന്നു എന്നാണു വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്.. കുടുമ എപ്പോഴാണ് വെച്ചുതുടങ്ങേണ്ടത് എന്ന് തീരുമാനിക്കാന്‍ വിശ്വ ഹിന്ദുക്കള്‍ വേറെ യോഗം ചേരുന്നുണ്ട്.. ആ മനോജ്ഞ കാഴ്ച കണ്ടിട്ട് വേണം മനസ്സമാധാനത്തോടെ മരിക്കാന്‍..
ഹൊ! എന്നാലും ഈ ആചാര്യന്മാരുടെ ഒരു ബുദ്ധിയേ!

പക്ഷെ, പത്തു മക്കളെ പെറാന്‍ ഒരു സ്ത്രീ ചുരുങ്ങിയത് ഇരുപതു കൊല്ലം എടുക്കില്ലേ? അതായത് സ്ത്രീകളുടെ ജീവിതം സ്വാ ഹാ! ഇവരെയൊക്കെ ജനയിതാക്കള്‍ എങ്ങിനെ പോറ്റും? നിയമങ്ങള്‍ മുഴുവനും നമുക്കു അനുസരിക്കാനുള്ളതല്ലെന്നും ആചാര്യന്‍ പറഞ്ഞുവെച്ചിട്ടുണ്ട്.. സമാധാനമായി..

കുറച്ചു കാലം മുന്‍പാണ്, ഇടവക യോഗങ്ങളില്‍ ആളുകള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ ഒരു അച്ചന്‍ പറഞ്ഞതു, ഓരോ ക്രിസ്ത്യാനിയും മക്കളെ കൂടുതല്‍ ഉത്പാദിപ്പിക്കണം എന്ന്.. രണ്ടു മക്കള്‍ക്ക്‌ ശേഷം ഉണ്ടാവുന്ന ഓരോ മക്കള്‍ക്കും കൂടുതല്‍ കൂടുതല്‍ സൌജന്യങ്ങളും പ്രഖ്യാപിച്ചു, ആ അച്ചന്‍..

മുസ്ലിങ്ങള്‍ക്ക് പിന്നെ ഇത്തരം ആഹ്വാനം ഇപ്പോള്‍ വേണമെന്നില്ല... ഒക്കെ പഴയ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്... അതിന്റെ ശാസ്ത്രീയത ഉടനെ കണ്ടുപിടിക്കപ്പെടും...

ജീവന് മതമില്ല എന്ന് പറഞ്ഞാല്‍ ഇവരൊന്നും സമ്മതിക്കില്ല...
ബുദ്ധിമാന്ദ്യത്തിനു മതമില്ല എന്ന് പറഞ്ഞാലോ?

Monday, December 8, 2008

ഗൂഗിള്‍ മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍് റെഡി..

കുറച്ചു ദിവസമായി കിട്ടാതിരുന്ന ഗൂഗിള്‍ മലയാളം ബ്ലോഗ് അഗ്രിഗേറ്റര്‍് ഇപ്പോള്‍ പഴയ അഡ്രെസ്സില്‍ തന്നെ കിട്ടാനുണ്ട് : http://blogsearch.google.com/blogsearch?num=100&lr=lang_ml&scoring=d&q=.
അഗ്രികള്‍ ഒരുപാടുണ്ട്.. പക്ഷെ, ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌?