
നമ്മള്‍ ഇതുവരെ വിചാരിച്ചത് ഈ ഹിന്ദു സന്ന്യാസി/സന്ന്യാസിനി മാര്‍ മനസ്സിന്റെയും ഈ സംസാരത്തിന്റെയും പ്രശാന്തതയില്‍ പ്രപഞ്ചത്തോട് സംവദിച്ചുകൊണ്ട് അങ്ങനെ ജീവിക്കുകയാണ് എന്നല്ലേ.. ഇപ്പോള്‍ നമ്മുടെ പോലീസുകാര്‍ പറയുന്നു, അവര്‍ ബോംബ് ഉണ്ടാക്കുന്നു, ആളെ കൊല്ലുന്നു, ഫോണിലൂടെ 'എന്താ മരിച്ചവരുടെ എണ്ണം കുറഞ്ഞുപോയത്' എന്നിങ്ങനെ അരിശം കൊള്ളുന്നു.. പണ്ടു അമര്‍ ചിത്രകഥ വായിക്കുമ്പോള്‍ ആകെ ദേഷ്യം പിടിക്കുന്ന ഒരു സന്ന്യാസി വിശ്വാമിത്രന്‍ മാത്രമായിരുന്നു.. പാവം വിശ്വാമിത്രന്‍ ! പ്രഗ്യാ സിംഗ്, അസിമാനന്ദ തുടങ്ങിയവരെ കാണുമ്പോള്‍ വിശ്വാമിത്രന്‍ വെറും തൃണം! (വിശ്വാമിത്രനെ തൃണം എന്ന് വിളിച്ചു എന്ന് പറഞ്ഞു എന്റെ ബ്ലോഗൊന്നും കത്തിക്കാന്‍ വന്നേക്കല്ലേ.. ജീവിച്ചു പൊക്കോട്ടെ!) പാവം പശുക്കളെ ഒരിക്കലും കൊല്ലാന്‍ പാടില്ലെന്ന് പറയുന്നവര്‍ മനുഷ്യരെ കൊല്ലാന്‍ വളരെ പ്രൊഫഷണല്‍ ആയിത്തന്നെ പ്ലാന്‍ ചെയ്യുന്നത് വലിയ തെറ്റായിട്ടാണ് ഈ കപട മതേതര വാദികള്‍ പ്രചരിപ്പിക്കുന്നത്.. ഈ പോലീസുകാരും പത്രക്കാരും കൂടെ മാനം കളഞ്ഞു.. കുറച്ചു നാള്‍ മുന്പ് വരെ തീവ്രവാദി എന്ന പേരു മുസ്ലീങ്ങളെ വിളിക്കുവാന്‍ ഉപയോഗിച്ച പദമായിരുന്നു.. ഏതോ ഒരു മുസ്ലിം കുട്ടിയോട് മോന്റെ മതം ഏതാണ് എന്ന് ചോദിച്ചപ്പോള്‍ 'തീവ്രവാദി' എന്ന് പറഞ്ഞു എന്ന് വരെ കേട്ടിരുന്നു.. ബ്ലോഗിലെ മൈനയ്ക്കും ചില്ലറ വിഷമം ഉണ്ടായിരുന്നു, മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണോ? എന്ന് ചോദിച്ചപ്പോള്‍.. ഇനിയിപ്പോ ആ വിഷമം വേണ്ട.. കൃത്യമായ വേര്തിരിവോന്നും ഈ കാര്യത്തില്‍ ഇല്ല എന്ന് മനസ്സിലായല്ലോ. തീവ്രവാദം അങ്ങിനെ തീറെഴുതി കൊടുക്കാനൊന്നും ആര്‍ഷ ഭാരതീയര്‍ തയ്യാറല്ല.. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി ആയ ഗോഡ്സെ തന്നെ ഈ ഹിന്ദു മഹാസഭയുടെ ആളാ.. വാദത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തില്‍ ആണ് ഞങ്ങള്‍ വേറെ വേറെ സംഘടനകള്‍ തന്നെ ഉണ്ടാക്കിയിട്ടുള്ളത്.
വന്നു വന്നു ഇപ്പോള്‍ സാധാരണക്കാര്‍ക്ക് എല്ലാവരെയും പേടി ആയിട്ടുണ്ട്.. എല്ലാവരും തീവ്രവാദികള്‍ ആണ് എന്ന് സാധാരണക്കാരന്‍ ധരിച്ചുപോയാല്‍ തെറ്റൊന്നും പറയാന്‍ ആകില്ല..
ഞങ്ങള്‍ ആര്‍ഷ ഭാരത പാരമ്പര്യം അനുസരിച്ച് ചില ശാസ്ത്ര ശാഖകള്‍ വികസിപ്പിചെടുത്തിട്ടുണ്ട്.. വേദ ഗണിതം, ഭാരതീയ വാസ്തു ശാസ്ത്രം, ജ്യോതിഷം തുടങ്ങി ഒരു വലിയ സംഭവം തന്നെയാണത് . ഞങ്ങളുടെ വിദ്യാഭാസ സ്ഥാപനങ്ങളില്‍ അതെല്ലാം പഠിപ്പിക്കുന്നും ഉണ്ട്.. ഈ ശാസ്ത്ര ശാഖകള്‍ എല്ലാം എങ്ങിനെ മുരടിച്ചു പോയി എന്നൊന്നും ചോദിച്ചേക്കരുത്.. നിങ്ങളെ ഞങ്ങള്‍ കപട മതേതര വാദികള്‍ എന്ന് വിളിച്ചുകളയും..
ഇന്നത്തെ പത്രം വായിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി.. ആര്‍ഷ ഭാരതീയര്‍ ഒരു പുതിയ ശാസ്ത്ര ശാഖ കൂടി വികസിപ്പിചെടുത്തിരിക്കുന്നു.. 'ആര്‍ഷ ഭാരത ജനിതകം ' ! ഈ വര്ഷത്തെ നോബല്‍ സമ്മാനം ബി.ജെ.പി നേതാവ് വി.കെ.മല്‍ഹോത്രയ്ക്ക് തന്നെ. 'ഹിന്ദുക്കള്‍ ജനിതകമായി തീവ്രവാദികള്‍ അല്ല' എന്നാണു അദ്ദേഹം മൊഴിഞ്ഞിരിക്കുനത് .. എന്തൊരു കണ്ടുപിടുത്തം! അതായത് മറ്റുള്ളവര്‍ തീവ്രവാദികള്‍ ആണെന്നും, അതിന് കാരണം അവരുടെ ജനിതക പ്രത്യേകതകള്‍ ആണെന്നും! ഈ വാദത്തിന്റെ അങ്ങേയറ്റം എവിടെയാണ്? സംഗതി തിരിഞ്ഞാ? നുമ്മടെ വലിയ കാരണവര്‍, ഗുരു എല്ലാമായ സ്വര്‍ഗസ്ഥനായ ഹിറ്റ്ലര് മാമുനി (ശാന്തം പാപം!) ഇതുപോലൊക്കെ പറഞ്ഞിട്ടുണ്ട്.. ജനിതകം തുടങ്ങിയ വലിയ വാക്കുകള്‍ അദേഹത്തിന് അറിയാഞ്ഞിട്ടാണോ, എന്തോ, അദ്ദേഹം ഉപയോഗിച്ചത് വംശശുദ്ധി, ആര്യ രക്തം തുടങ്ങിയ വാക്കുകള്‍ ആയിരുന്നു.. ജനിതക ശാസ്ത്രജ്ഞനായ മല്‍ഹോത്രയെപ്പോലുള്ളവരെ ശിഷ്യനായി കിട്ടാനും വേണം ഒരു ഭാഗ്യമൊക്കെ, എന്റെ ഹിറ്റ്ലരെ ..
ശാന്ത സ്വഭാവികള്‍ ആയ, ജനിതക തങ്കക്കുടങ്ങള്‍ ആയ ഈ ഹിന്ദുത്വക്കാരെ കണ്ടാല്‍ കോരിയെടുത്ത് ഉമ്മ വെച്ചുപോകും.. അരച്ചുകിട്ടിയാല്‍ കലക്കി കുടിക്കാമെന്നും തോന്നിപ്പോകും ..
(അങ്ങിനെ ഒരു ജനിതകം ഉണ്ടെങ്കില്‍ നമ്മുടെ മൊന്സന്ടൊ കമ്പനി വല്ല ജനിതക വ്യതിയാനവും വരുത്തി തീവ്ര വാദികളെയും ശാന്ത സ്വഭാവികളെയും ഉണ്ടാക്കിക്കളയും! പാക്ക് ചെയ്തു വില്‍ക്കുകയും ആവാം..)
നല്ല ചിന്തകള്‍...
ReplyDeleteഅഭിവാദ്യങ്ങള്‍...
രാജേഷ് സൂര്യകാന്തി
ReplyDeleteഞാന്‍ ആരുടെ സ്വപ്നമാണ്....?
-----------------------------
നിനക്കു പോലുമറിയില്ല നിന്റെ ജനിതകം... അപ്പോള്‍പിന്നെ ജനിതകം എന്നൊക്കെ കേള്‍ക്കുംബോല്‍ കലിപ്പുണ്ടാകുന്നത് സ്വഭാവികം.
ഇത്തരം മാമൂല്‍ഹോത്രകളാണു് ഭാരതീയസമൂഹം അര്‍ഹിക്കുന്ന നേതാക്കള്‍! വേണ്ടതു് കൊടുക്കുന്നവനല്ലേ സംരക്ഷകന്‍? ആ ഫോട്ടോയില്‍ കാണുന്ന “പണ്ഡിതന്‍” വാലുള്ള ഇനമാണോ? ഉണക്കച്ചപ്പാത്തിക്കു് തന്നിലും വലിയ ഗദ ചുമക്കാനാവുമെന്നു് ആരറിഞ്ഞു?
ReplyDeleteനല്ല ലേഖനം. ആശംസകളോടെ,
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി ആയ ഗോഡ്സെ തന്നെ ഈ ഹിന്ദു മഹാസഭയുടെ ആളാ.. വാദത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തില്‍ ആണ് ഞങ്ങള്‍ വേറെ വേറെ സംഘടനകള്‍ തന്നെ ഉണ്ടാക്കിയിട്ടുള്ളത്.
ReplyDelete==========================================
സാറെ നിങ്ങളും ഉടന്‍ ഒരു ‘കൂസിസ്റ്റ് ‘ ആയി മുദ്ര കുത്തപ്പെടാന്‍ സാധ്യതയുണ്ട്. കാരണം കോളേജ് ഓഫ് കൂസിസ്റ്റ് എന്ന സ്ഥാപനം നടത്തുന്നത് ഏതാനും സംഘപരിവാര്‍ ബ്ലോഗേഴ്സ് ആണ്. അവര്‍ ഉടന്‍ തന്നെ താങ്കള്‍ക്കും ആ സര്‍ട്ടിഫിക്കറ്റ് തരും.
സാറ് വെറുതെ ഈ ദേശസ്നേഹികളെ ശുണ്ഡിപിടിപ്പിക്കരുത്. മഹാതമജിയെ കൊന്നു എന്നുള്ള അബദ്ധം ചെയ്തതില്‍ ഇപ്പോള്‍ അവര്‍ പശ്ചാതപിക്കുകയാണ്. കാരണം എന്ത് പറഞ്ഞാലും ആദ്യം ആളുകള്‍ അത് എടുത്തിടും. എന്തൊരു സൊല്ലയാണീശ്വരാ...
ഇപ്പോള്‍ തന്നെ അണൊണി ശല്യം തുടങ്ങിയത് കണ്ടില്ലേ.
“ബി കെയര്‍ ഫുള്‍ “
:)
ആ ഒരൊറ്റ അനോണി കമന്റ് മതി..ഈ കുറിപ്പ് സാർത്ഥകമായി എന്നറിയാൻ
ReplyDeleteഅഭിവാദ്യങ്ങൾ
ഹിന്ദുവിന്റെ ജനിതകം തനി അവിയല്‍ പരുവം...
ReplyDelete“തീവ്രവാദം” ഒരു ക്രോമോസോമില്‍ നിന്ന് ഉടലെടുക്കുന്നതല്ല.
“അരക്കെട്ടിനു വേണ്ട വീര്യം തോക്കിന്‍ കുഴലുകളില്‍ പേറുന്നവര്‍” എന്ന് തീവ്രവാദികളെപ്പറ്റി മാധവിക്കുട്ടി പറഞ്ഞത് എത്ര ശരി.
ഓടി വരിന്‍ ഓടി വരിന്‍... ഒരുത്തന്‍ ഹിന്ദു വിമര്‍ശനം നടത്തി പോസ്റ്റിട്ടിരിക്കുന്നു. എല്ലാ എന്‍ ഡി എഫുകാരും അവരുടെ അളിയന്മാരായാ കപട കമ്മ്യുനിസ്റ്റു മതേതരന്മാരും ഓടി വരിന്‍. ബലേ ഭേഷ് കമന്റിടുവിന്‍...
ReplyDeleteവരുവിന്‍ ഇടുവിന്‍ കമന്റിടുവിന്‍...(ഇത്തരം ചിലവന്മാര്‍ ഉള്ളതു നമ്മുടെ ബാഗ്യം)
ഏങ്ങനെയേലും ഈ ഹിന്ദുക്കള്‍ നശിച്ചിട്ടു ബേണം നമുക്ക് ഇന്ത്യയിടെ മോചനം ഇസ്ലാമിലൂടെയും കമ്മ്യിനിസ്സത്തിലൂടെയും ക്രിസ്ത്യാനിറ്റിയിലൂടെയും നേടാന്‍.
ഓടി വരുവിന്‍ ഇടുവിന്‍ കമന്റിടുവിന്‍...
അനോണിച്ചേട്ടന്‍ ക്ഷണിച്ചസ്ഥിതിക്ക് ഒരു എന്‍.ഡി.എഫ് അനുഭാവിയും കപട മതേതര അളിയനുമായ അടിയനും ഒരു കമന്റ് അടവയ്ക്കുന്നു.
ReplyDeleteനല്ല പോസ്റ്റ് ‘കൂസിസ്റ്റ്’സഖാവേ ;)
ആശംസകളോടെ,
ഒരു ജെനിറ്റിക്കലി ‘മോഡി’ഫൈഡ് തീവ്രവാദി.
ഒപ്പ്.
നല്ല നിരീക്ഷണങ്ങള്‍
ReplyDeleteനേരത്തെ തന്നെ സര്‍ട്ടിഫിക്കറ്റുള്ള
ഒരു ‘എന്‍ ഡി എഫ്‘ കാരന്‍
വരണം വരണം സൂരജ് സഖാവു വന്നല്ലോ. പിന്നെ അമേരിക്കയില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങല്‍. മതലാളിത്തം ഒക്കെ മോശമായി നടക്കുന്നത് കോണ്ട് കമ്മ്യൂണിസ്സം ഒന്നു ആഞ്ഞു നോക്കിക്കൂടെ.
ReplyDeleteതാങ്കള്‍ കമന്റിട്ട സ്ഥിതിക്ക് ബാക്കി ചുട്ടുതീറ്റക്കാരെക്കൂടി കോണ്ടുവന്നു കമന്റിടീക്കമായിരുന്നു.
അനോണി അണ്ണന്‍ ഇത്ര കാര്യമായി വിളിച്ചുകൂവി ക്ഷണിക്കുമ്പോള്‍ ഞാനായിട്ട് മാറി നില്‍ക്കുന്നത് ശരിയല്ലല്ലോ!!
ReplyDeleteഅല്ലെങ്കിലും കമന്റിടുക എന്നത് എന്റെ ഒരു ജനിതകമായ സവിശേഷതയാണെന്ന് തോനുന്നു.
ഒരു എന്‍ഡിഎഫ് ജനിതകന്‍ കൂടി ഒരൊപ്പിടട്ടെ.
ReplyDeleteജനിതക കൊണം പറയുന്ന ഒരുത്തനും നേർക്കുനേരെ വരാതെ അനോണിയാകുന്നതെന്താ...ഇനി അതാണോ പാരമ്പര്യം?
ReplyDeleteഏതായാലും നല്ല പോസ്റ്റ്...:)
കമന്റിയവര്‍ക്കെല്ലാം നന്ദി.. സഹാഭാവം പ്രകടിപ്പിച്ചവര്‍ എനിക്ക് ഊര്‍ജം പകരുന്നവരാണ്.. തീവ്രമായി എതിര്ത്തവരും അങ്ങിനെ തന്നെ.. അവര്‍ എതിര്‍ക്കുന്നതിനാല്‍, എനിക്കറിയാം എന്റെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ടെന്ന്.. ഹിന്ദുത്വവാദം അടിസ്ഥാനപരമായി മനുഷ്യത്വ വിരുദ്ധമാണെന്ന് ആശയം കൊണ്ടും അനുഭവം കൊണ്ടും നന്നായി അറിഞ്ഞവനാണ് ഞാന്‍.. എത്ര മൂടി വെച്ചാലും അതിന്റെ ദംഷ്ട്രകള്‍ പുറത്തു വന്നു കൊണ്ടേയിരിക്കും.. അറ്റത്ത് ചോര പുരണ്ടതും നമുക്കു കാണാം.. അണുവിട വിട്ടു കൊടുക്കാതെ പോരാടിക്കൊണ്ടിരിക്കുക എന്നതാണ് അതിനെ എതിര്‍ക്കുന്നവര്‍ക്ക് ചെയ്യുവാനുള്ളത്..
ReplyDeleteഒരിക്കല്‍ കൂടി നന്ദി..
രാജേഷ് സൂര്യകാന്തി said...
ReplyDeleteഅറ്റത്ത് ചോര പുരണ്ടതും നമുക്കു കാണാം..
---
ടിയാനമെന്‍ സ്ക്വയറിലേയും റഷ്യയിലെയും സിങൂരിലേയും ഒക്കെ അറ്റത്തു പറ്റിയ ചോര ഇത്ര പെട്ടന്നു കഴികിക്കളഞ്ഞോ..
രാജേഷ് സൂര്യകാന്തി said...
എനിക്കറിയാം എന്റെ വാക്കുകള്‍ കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ടെന്ന്..
-----
പിന്നേ എത്ര പേരാണ് കൊള്ളേണ്ടിടത്തു കൊണ്ട് “വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞു”. തന്നെപ്പോലുള്ള കപട മതേതര കമ്മ്യൂണിസ്റ്റ് എന്‍ഡീഫുകാര്‍ ഇനിയും ഇത്തരം കോപ്രട്ടികള്‍ എഴുതിക്കൂട്ടിക്കോണ്ടിരുന്നാലല്ലേ ഞങ്ങള്‍ ഹിന്ദു പരിവാറുകാര്‍ക്കും ഒരുത്സാഹമൊക്കെ ഉണ്ടാകൂ, 10 പേര്‍ക്ക് തന്റെയും ജോക്കറിന്റെയും ഒക്കെ ബ്ലോഗ്ഗ് ലിങ്ക് കോടുത്താല്‍ മാത്രം മതി. അവരൊക്കെ 5 പേരെങ്കിലും സംഘ പരിവാറായിക്കൊള്ളും.
(പണ്ട് സി പീയെം കമ്പ്യൂട്ടറിനെ എതിര്‍ത്തതു ഇടതന്മാരെല്ലം ബ്ലോഗ്ഗിംഗ് നടത്തി പാര്‍ട്ടിയെ ഒലത്തും എന്നു മുന്‍കൂട്ടി കണ്ടതുകൊണ്ടാകാം)
അതിനാല്‍ നന്ദി.. എഴുതിക്കൊണ്ടേയിരിക്കുക.
അനോണിമാരെ,
ReplyDeleteഎന്റെ പോസ്റ്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിന്റെ കമന്റിനു കമെന്റാതെ, പോസ്റ്റിലെ യഥാര്‍ത്ഥ വിഷയത്തിന് കമെന്റിടൂ..
ദാ, ബടെ, ങ്ങനെ... നേര്‍ക്കുനേര്‍.. അനോണി മുഖം മൂടി ഇല്ലാതെ..
എന്തിനാ ഇങ്ങനെ അനോണിമാര്‍ ആകുന്നതു എന്നാണു എനിക്ക് മനസ്സിലാവാത്തത്.. മനസ്സില്‍ ശരി എന്ന് തോന്നുന്നതെ ഞാന്‍ പറയുന്നുള്ളൂ.. മനസ്സാക്ഷിയെ നിങ്ങള്‍, അനോണിമാര്‍, വഞ്ചിക്കുന്നുണ്ടാകും.. അല്ലാതെ മറനീക്കി പുറത്തുവരാന്‍ എന്താ മടി?
അല്ലെങ്കിലും ഈ പരിവാര്‍ സുഹൃത്തുക്കള്‍ മുഖത്ത് നോക്കാറില്ലെന്നതാണ് അനുഭവം.. അങ്ങോട്ട് ചിരിച്ചാലും ഇങ്ങോട്ട് ചിരിക്കില്ല... എന്തിനാണാവോ, ഈ നിഗൂഡത ?
ദാ പിന്നേ ആ ഇടതു കള്ളത്തരം. അനോണി ഓപ്ഷന്‍ എനേബിള്‍ ചെയ്തിട്ട് ആളുകള്‍ അനോണിയായി എഴുതുംബോല്‍ അനോണീ വാ വാ സനോണി ആയിട്ടു വാ. തല്‍ക്കാലം നേര്‍ക്കു നേര്‍ വന്ന് വടിവാളേറ്റ് ഒടുങ്ങാന്‍ താലപര്യം ഇല്ല ചേട്ടാ.
ReplyDeleteപിന്നെ അനോണി ഓപ്ഷന്‍ ഒണ്ടെങ്കിലല്ലേ ഇടയ്ക്കിടയ്ക്ക് അലപം തെറിയൊക്കെ സ്വയം എഴുതി ... അയ്യൊ എന്റെ പോസ്റ്റ് ഭയങ്കര എഫക്ടീവാ കണ്ടില്ലേ എന്നെ തെറി വിളിക്കുന്നത് എന്നു പറയാന്‍ പറ്റൂ അല്ലേ അണ്ണാ ;()
ബഹുമാനപ്പെട്ട അനോണീ.
ReplyDeleteചിരിച്ച് ചിരിച്ച് ഒരു വഴിക്കായി അനോണീ. താങ്കളുടെ ഈ വരി കള്‍ കണ്ടിട്ട്.
“10 പേര്‍ക്ക് തന്റെയും ജോക്കറിന്റെയും ഒക്കെ ബ്ലോഗ്ഗ് ലിങ്ക് കോടുത്താല്‍ മാത്രം മതി. അവരൊക്കെ 5 പേരെങ്കിലും സംഘ പരിവാറായിക്കൊള്ളും.“
ഇങ്ങനെ വെറും ഒരു ബ്ലോഗ് വായിച്ചിട്ട് ആണോ ആളുകള്‍ സ്വയം സേവകന്‍ ആകുന്നത്. കഷ്ടം. പക്ഷെ ഇങ്ങനെയൊന്നും അല്ല കെട്ടോ നിങ്ങളുടെ പല ബ്ലോഗ് ആചാര്യന്മാരും പറയുന്നത്. അവര്‍ പറയുന്നത് സംഘപരിവാറുകാര്‍.വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പച്ചപാവങ്ങളാണെന്നാണല്ലോ അവര്‍ പറയുന്നത്. എന്റെ ബ്ലോഗ് വായിച്ചിട്ട് അത്തരത്തിലുള്ള നല്ല നാടിനുപകരിക്കുന്ന സ്വയം സേവകര്‍ ഉണ്ടാവുന്നു എങ്കില്‍ എനിക്ക് ഇനിയും ബ്ലോഗാനുള്ള താല്പര്യം കൂടും. താങ്കള്‍ക്ക് പരമാവധി പേര്‍ക്ക് എന്റെ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുക്കൂ.
അഭിവാദ്യങ്ങള്‍
അതെ, ജനിതകപരമായി ഹിന്ദുക്കള്‍ മാത്രമല്ല ആരും terrorist ആകുന്നില്ല!
ReplyDelete