രാജ്യം ഇന്ന് ഭീകരവാദത്തിന്റെ പിടിയിലാണ്. ഹിന്ദുത്വ വാദികളും ഇസ്ളാം രാഷ്ട്രവാദികളും ഒരുപോലെ രാജ്യത്തെ ബാള്‍ക്കന്‍വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. ലോകാധിപത്യത്തില്‍നിന്ന് നിലംപതിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ മന്‍മോഹന്‍സിങ്ങും കൂട്ടരും ഇന്ത്യയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതോടെ ഈ ബാള്‍ക്കന്‍വല്‍ക്കരണം രൂക്ഷമായി. ഇതുവരെയും പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നാണ് സര്‍ക്കാരുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ ഭീകരവാദികള്‍ ഇന്ത്യയില്‍ തന്നെയാണെന്ന് കണ്ടെത്തിയിരിക്കുന്നു. മദ്രസകളാണ് ഭീകരവാദികളുടെ റിക്രൂട്ടിങ് കേന്ദ്രങ്ങളെന്നും പ്രചാരമുണ്ടായി. എന്നാല്‍, ഇപ്പോള്‍ സരസ്വതി വിദ്യാമന്ദിറുകളും നാസിക്കിലെയും നാഗ്പുരിലെയും ബോസ്ളെ സൈനിക സ്കൂളും ഈ പട്ടികയിലുണ്ടെന്ന് തെളിയുന്നു. ഹിന്ദുത്വ ഭീകരവാദികളുടെ സൃഷ്ടികേന്ദ്രങ്ങള്‍ ഇത്തരം സ്കൂളുകളാണെന്ന കാര്യത്തില്‍ സംശയമില്ല. കറകളഞ്ഞ വര്‍ഗീയതയാണ് ഈ സ്കൂളിന്റെ പ്രധാന കരിക്കുലം. വെറുപ്പിന്റെ തത്വശാസ്ത്രം പഠിപ്പിക്കുന്ന ഇത്തരം വിദ്യാലയങ്ങളാണ് രാജ്യത്ത് ഇന്നു നടക്കുന്ന രീതിയിലുള്ള കലാപങ്ങള്‍ക്ക് പ്രധാനമായും കാരണമെന്ന് പ്രമുഖ ചരിത്രകാരന്മാര്‍ പറയുന്നു. അടുത്തിടെ ജെഎന്‍യുവിലെ സമകാല ഇന്ത്യാചരിത്രം പ്രൊഫസര്‍ ആദിത്യമുഖര്‍ജിയും നെഹ്റുമ്യൂസിയം ലൈബ്രറിയിലെ ഡയറക്ടര്‍ മൃദുലമുഖര്‍ജിയും ജെഎന്‍യുവിലെ തന്നെ ചരിത്രാധ്യാപിക സുചേതാമഹാജനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'ആര്‍എസ്എസ് സ്കൂള്‍ പാഠപുസ്തകവും മഹാത്മാഗാന്ധിയുടെ കൊലപാതകവും' എന്ന പുസ്തകം ആര്‍എസ്എസിന്റെ വിദ്യാലയങ്ങളിലെ സിലബസിനെക്കുറിച്ചാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന ചരിത്രപഠനമാണ് ഇത്തരം സ്കൂളുകളില്‍ നടക്കുന്നത്. നാലംക്ളാസിലെ പാഠപുസ്തകത്തില്‍ പറയുന്നത് കുത്തബ്മിനാര്‍ നിര്‍മിച്ചത് കുത്ബുദ്ദീന്‍ ഐബക് അല്ല മറിച്ച് സമുദ്രഗുപ്തനാണെന്നാണ്. കുത്തബ്മിനാറിന്റെ പേര് വിഷ്ണു സ്തംഭമാണെന്നും അവര്‍ പഠിപ്പിക്കുന്നു. ഇതിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തശേഷമാണ് സുല്‍ത്താന്‍ അതിന്റെ പേര് കുത്തബ് മിനാര്‍ എന്നാക്കിയതത്രേ. രാഷ്ട്രപിതാവായ ഗാന്ധിജിയെ വധിച്ച സംഘപരിവാര്‍ ഒരിക്കലും അദ്ദേഹത്തോടുള്ള വിരോധം മറച്ചുവയ്ക്കാറില്ല. അദ്ദേഹം പ്രധാന സമരായുധമായി ഉപയോഗിച്ച അഹിംസാ സിദ്ധാന്തത്തെ ശക്തമായി എതിര്‍ക്കാനും പാഠപുസ്തകത്തില്‍ ശ്രമമുണ്ട്. അഹിംസാ സിദ്ധാന്തമാണ് വടക്കേ ഇന്ത്യയെ ദുര്‍ബലമാക്കിയതെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മാത്രമല്ല, അക്രമത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്ന സന്ദേശവും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഒറീസയിലും കര്‍ണാടകത്തിലും മലേഗാവിലും നടന്ന അതിക്രമം എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം താഴെ പറയുന്ന പാഠഭാഗത്തുണ്ട്. നാലാംക്ളാസിലെ സാമൂഹ്യപാഠം പുസതകത്തിലെ ഗൌരവ്ഗാഥ എന്ന അധ്യായത്തിലെ ഭാഗങ്ങളാണ് ഇവ."എല്ലാവിധ അക്രമങ്ങളും കുറ്റകൃത്യമായി വീക്ഷിക്കപ്പെടുകയാണ്. നായാട്ടും യാഗത്തിനായുള്ള ബലിയും ആയുധങ്ങളുടെ ഉപയോഗവും മോശമായി കരുതപ്പെടുന്നു. ഇത് സൈന്യത്തെ ദോഷമായി ബാധിക്കും. ഭീരുത്വം രാജ്യമാകെ പടരും. (അശോക ഭരണകാലത്ത്). ബുദ്ധസന്യാസിമാര്‍ക്കുള്ള ഭക്ഷണച്ചെലവ് മുഴുവന്‍ ഗവമെന്റ് വഹിക്കുകയാണ്. അതിനാല്‍ ജനങ്ങള്‍ ബുദ്ധസന്യാസികളാകുകയാണ്. ആയുധത്തിലൂടെ നേടിയ വിജയം മോശമാണെന്ന് വിലയിരുത്തപ്പെടുന്നു.'' ഇതേ പാഠപുസ്തകത്തില്‍ത്തന്നെ മുസ്ളിങ്ങള്‍ എവിടെപ്പോകുമ്പോഴും അവരുടെ കൈവശം വാള്‍ ഉണ്ടാകുമെന്നും പറയുന്നു. അവര്‍ പോകുന്നിടത്തൊക്കെ നാശംവിതയ്ക്കുമെന്നും പുസ്തകം തുടരുന്നു. ഫാസിസത്തോടുള്ള ആര്‍എസ്എസ് പ്രേമം പ്രസിദ്ധമാണ്. മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ഭീകരവാദത്തിന് വിത്തുവിതച്ചതായി കരുതുന്ന ബോസ്ലെ സൈനിക സ്കൂളിന്റെ സ്ഥാപകന്‍ ബി എസ് മൂഞ്ജെ റോമില്‍ ചെന്ന് മുസോളിനിയെ കണ്ടാണ് ഇത്തരമൊരു സ്ഥാപനത്തിന് തുടക്കംകുറിച്ചത്. ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്തിലെ പത്താംക്ളാസ് പാഠപുസ്തകത്തില്‍ ഫാസിസവും ഹിറ്റ്ലറുടെ ദേശീയതയും മികച്ച ഭരണമാണ് കാഴ്ചവച്ചതെന്ന് പറയുന്നു. ശക്തമായ ഭരണസംവിധാനത്തിലൂടെ ഹിറ്റ്ലര്‍ ജര്‍മന്‍ ഗവമെന്റിന് ചുരുങ്ങിയ സമയംകൊണ്ട് അന്തസ്സും ആഭിജാത്യവും നല്‍കിയെന്നും പുതിയ സാമ്പത്തികനയത്തിനു തുടക്കമിട്ടെന്നും അതുവഴി ജര്‍മനിയെ വികസിത രാഷ്ട്രമാക്കിയെന്നും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്. മുസ്ളിങ്ങളുടെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രമായ ക അബയില്‍ യഥാര്‍ഥത്തിലുള്ളത് ശിവലിംഗമാണെന്നും ഗുജറാത്ത് പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നു. സരസ്വതി ശിശുമന്ദിറിലെ ഭൂരിപക്ഷം പാഠപുസ്തകത്തിലും രാമജന്മഭൂമിയെക്കുറിച്ച് പ്രത്യേകം അധ്യായങ്ങളുണ്ട്. ചൈനയിലെ ആദിവാസികള്‍ ഇന്ത്യക്കാരാണെന്നും അമേരിക്കയിലെ ആദിവാസികളുടെ ഭാഷ ഇന്ത്യന്‍ ഭാഷയില്‍നിന്ന് ഉടലെടുത്തതാണെന്നും വാത്മീകിരാമായണമാണ് ഗ്രീസിലെ ഹോമറെ ഏറെ സ്വാധീനിച്ചതെന്നും പാഠപുസ്തകത്തില്‍ പറയുന്നു. ഇന്ത്യന്‍ മതനിരപേക്ഷ ചട്ടക്കൂടിനെ തകര്‍ക്കുന്ന കാര്യങ്ങളാണ് ആര്‍എസ്എസിന്റെ സ്കൂളുകളില്‍ പഠിപ്പിച്ചുവരുന്നത്. കൊച്ചുകുട്ടികളില്‍ പോലും വര്‍ഗീയവിഷം കുത്തിനിറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആപത്തുകളിലൊന്നാണ് ഇത്. ഒരു തലമുറയെയാകെത്തന്നെ വര്‍ഗീയതയിലേക്ക് നയിക്കപ്പെടുകയാണ്. ആര്‍എസ്എസിന്റെ കീഴില്‍ വിവിധ സംസ്ഥാനത്തായി 28,925 സരസ്വതി ശിശുവിദ്യാമന്ദിറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നുലക്ഷത്തിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു ലക്ഷത്തോളം അധ്യാപകരുമുണ്ട്. 1946ല്‍ ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക്കായ എം എസ് ഗോള്‍വാള്‍ക്കര്‍ കുരുക്ഷേത്രയില്‍ സ്ഥാപിച്ച ഗീത സ്കൂളിന്റെ മാതൃകയിലാണ് സരസ്വതി ശിശുമന്ദിര്‍ സ്ഥാപിച്ചിട്ടുള്ളത്. 1952ല്‍ ഗോരഖ്പുരിലാണ് ആദ്യത്തെ സരസ്വതി ശിശുമന്ദിര്‍ രൂപംകൊള്ളുന്നത്. 1980കളുടെ അവസാനം രാമജന്മപ്രസ്ഥാനം ശക്തിപ്പെട്ടതോടെയാണ് ഈ സ്കൂളുകള്‍ പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍ വ്യാപകമായി ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയതയുടെ വളര്‍ച്ചയ്ക്കുപിന്നില്‍ പ്രധാന ഊര്‍ജം ഇത്തരം സ്ഥാപനങ്ങളാണ്. ഈ വിദ്യാലയങ്ങളിലെ ഭൂരിപക്ഷം അധ്യാപകരും കടുത്ത വര്‍ഗീയവാദികളാണ്. ഹിന്ദുത്വവല്‍ക്കരിച്ച ഈ വിദ്യാര്‍ഥികളെ ആയുധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഗ്പുരിലും നാസിക്കിലും ബോസ്ലെ സൈനിക സ്കൂളുകള്‍ സ്ഥാപിച്ചത്. നാസിക്കിലെ സൈനിക സ്കൂളുകളില്‍ പഠിച്ച ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ഭോപാല്‍ റസിഡന്റ് എഡിറ്റര്‍ എന്‍ കെ സിങ് പറയുന്നത് പ്രസ്തുത സ്കൂളിലെ എല്ലാ ജീവനക്കാരും വര്‍ഗീയവിഷം ചീറ്റുന്നവരാണെന്നാണ്. സ്കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകര്‍ അവസരം കിട്ടുമ്പോഴൊക്കെ രാഷ്ട്രപിതാവായ ഗാന്ധിജിയെ കുറ്റപ്പെടുത്തുക പതിവാണത്രേ. ഇന്ത്യയുടെ എല്ലാ പ്രശ്നത്തിനും കാരണം പാകിസ്ഥാന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയ ഗാന്ധിജിയാണെന്നും ഈ അധ്യാപകര്‍ ആവര്‍ത്തിക്കുമായിരുന്നു. ഒരിക്കല്‍പ്പോലും ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഇതുകൊണ്ടായിരിക്കണം മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ അഡ്മിനിസ്ട്രേറ്റര്‍ കേണല്‍ ശൈലേഷ് റായ്കറെയും ആയുധപരിശീലനം നടത്തിയിരുന്ന കേണല്‍ രമേഷ് ഉപാധ്യായയെയും മഹാരാഷ്ട്ര പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ആദ്യം കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമാക്കുക, അതിനുശേഷം ആയുധമണിയിക്കുക എന്ന തന്ത്രമാണ് ആര്‍എസ്എസ് സ്വീകരിച്ചുവരുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും രംഗപ്രവേശം ഈ ബാള്‍ക്കന്‍വല്‍ക്കരണത്തെ ശക്തിപ്പെടുത്തുമെന്നതില്‍ സംശയമില്ല. അടുത്തകാലത്തായി ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണവും മഹാരാഷ്ട്രയും ബിഹാറും തമ്മിലുള്ള തര്‍ക്കവും മറ്റും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. യുപിഎ സര്‍ക്കാരാകട്ടെ വെറും കാഴ്ചക്കാര്‍ മാത്രവും.
(ദേശാഭിമാനി വാരികയില്‍ വന്ന ലേഖനം : വി.ബി.പരമേശ്വരന്റെ ഇന്ദ്രപ്രസ്ഥം ഡയറി)
ഈ അറിവു ഇവിടെ പറഞതിനു വളരെ നന്ദി.ഇന്ത്യയിലെ എല്ലാ തീവ്രവാദ പ്രവർത്തനവും ഇനി ചുക്കാൻ പിടിക്കുക ഈ പറഞ സ്കൂളിൽ നിന്നും ഇറങ്ങുന്നവർ ആകുമൊ? ആര്ര്..എസ്.എസ് വിരോധത്തെ അഭിനന്ദിക്കുന്നു
ReplyDeleteകണ്ണടച്ചിരുട്ടാക്കാം,,,മന്ദബുദ്ധികൾക്ക് എന്തും പറയാം. ഇന്ന് നാട്ട്ടിൽ നടക്കുന്ന യാദാർത്യങ്ങളെ മൂടിവെക്കുന്നത് ഒരു പക്സ്sഹെ സാമ്പത്തീക രാഷ്ടീയ താല്പര്യങ്ങൾ മുൻ നിർത്ത്റ്റിയായിർക്കാം.ഇത്തർം എഴുത്തിന്റെ മറപറ്റിയും ബലത്തിലും ആണിന്ന് കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും കാശ്മീരിലേക്ക് തീവ്രവാദികളെ കയറ്റിയയക്കുകയും പിന്നീട് പിടിക്കപ്പെടുമ്പോൾ നായീകരിക്കുകയും ചെയ്യുന്നതെന്ന് ഒരു സാധാരണക്കാർനു തോന്നിയാൽ എന്തുപറയും.
ബോധമില്ലാത്തവർക്ക് എഴുതാം.
ആദ്യം അവർ ....കൊനൊടുക്കി, പിന്നെ ..... കൊന്നൊടുക്കി അപ്പോളും ഞാൻ നിശ്ശബ്ദനായി ഇരുന്നു.കാരണം ഞാൻ .... ആയിരുന്നില്ല.
പക്ഷെ ഒടുവിൽ അവർ എന്നെ തിരഞുവന്നു ...
haha ithu pandengo vaayichittundu
This comment has been removed by the author.
ReplyDelete.
ReplyDeleteതീര്‍ച്ചയായും ഇന്ത്യയുടെ സമകാലിക ദുരന്തമാണ് ഈ കുറിപ്പുകള്‍ വ്യക്തമാക്കുന്നത് ..
ഇന്ത്യന്‍ ചരിത്രത്തെ തിരിച്ചു നടത്തുകയാണ് സംഘപരിവാര്‍ ഭ്രാന്തന്മാര്‍ ...
ഇന്ത്യയിലെ എല്ലാ പ്രശ്ണകള്‍ക്കും ഒറ്റ മൂലി BJP ഉള്‍പ്പെടെയുള്ള സംഘ പരിവാറിനെ നിരോധിക്കുക എന്നതാണ്..
അതോടെ മുസ്ലിം വര്‍ഗീയതയും ക്രൈസ്തവ വര്‍ഗീയതയും ഉന്മൂലനം വരും.. അല്ലെങ്കില്‍ വരുത്തണം ...
നല്ല ലേഖനം...:)
ReplyDeleteപ്രത്യേകിച്ച് ഇത് വന്നത് ദേശാഭിമാനിയില്‍ കൂടിയാകുമ്പോള്‍ മാറ്റ് ഇരട്ടി...
എന്താണ് ഇപ്പോള്‍ ഈ കട്ട് പേസ്റ്റിന്‍റെ ഉദ്ദേശം എന്ന് മാത്രം ‘അവ്യക്തം‘
MA. Bakar said...
ReplyDeleteഇന്ത്യയിലെ എല്ലാ പ്രശ്ണകള്‍ക്കും ഒറ്റ മൂലി BJP ഉള്‍പ്പെടെയുള്ള സംഘ പരിവാറിനെ നിരോധിക്കുക എന്നതാണ്..
--------------------
എന്നിട്ട് ശരി അത് നടപ്പാക്കുക കൂടി ചെയ്താല്‍ ജോറായി അല്ലെ...
സൂര്യകാന്തി അണ്ണാ ആ പോസ്തോം ഒക്കെ ഒന്നു വായിക്കാന്‍ കിട്ടുമോ.
യു പി എ നടപടി എടുത്തില്ലങ്കില്‍ വേണ്ട അണ്ണാ. കേരളത്തിലും ബംഗാളിലും ഇവന്മാര്‍ക്ക് സ്കൂളുകള്‍ ഉണ്ടല്ലോ അണ്ണാ. അതു നമുക്കു പൂട്ടിക്കാന്‍ മേലെ. മംഗലാപുരത്തെ സത്യദര്‍ശിനി പുസ്തകവും ഇവന്മാര്‍ തന്നെ അടിച്ചതായിരിക്കും അല്ലേ.
പിന്നെ ഇപ്പൊ കൂലി ഒക്കെ എങ്ങനെയാ അണ്ണാ കോടിയേരി ജില്ലാകമ്മിറ്റി പോലീസ് സഖാവ് വഴി ഡോളറായിട്ടണോ അതൊ വിരൊധമുള്ള അയല്‍ക്കാരന്റെ പാലം വലിക്കാനുള്ള പ്രൊട്ടക്ഷനായിട്ടൊ. എന്തായാലും കുശാല്‍ തന്നെ
എന്താണ് ഇപ്പോള്‍ ഈ കട്ട് പേസ്റ്റിന്‍റെ ഉദ്ദേശം ?
ReplyDeleteഇതൊക്കെ വെറുതെ പറയുന്നതല്ലെ ചേട്ടാ? ഞങ്ങളു്ടെ കഴുതപ്പുറം നകുലന്‍ ചേട്ടന്‍ പ്രഗ്യാ സിംഗിനെ രക്ഷിക്കാന്‍ വേണ്ടി എഴുന്നൂറ്റമ്പത് പേജുകളുള്ള എസ്സെ എഴുതുന്ന തിരക്കിലായിപ്പോയി.. അല്ലേല്‍ കാണാമായിരുന്നു..
സനാതന ഇന്ത്യ ഒന്ന് ഉണ്ടാക്കിയെടുക്കാന്‍ പെടുന്ന പാട് ചില്ലറയൊന്നുമല്ല. ഈ പാട് പെടുന്ന നാറികളുടെ വിചാരം ലോകത്ത് ഇവര്‍ മാത്രമെ ഉള്ളൂ എന്നാണ് .ഒരു തരം കിണ്റ്റിലെ തവളയെ പോലെ....
ReplyDeleteപോസ്റ്റിന് നന്ദി
കാറിലും വിമാനത്തിലും യാത്ര ചെയ്യുന്ന സി .പി .എം പ്രവര്‍ത്തകരെ പണ്ടത്തെ നേതാക്കന്മാര്‍ ബസിലും മറ്റും യാത്ര ചെയ്തതും പരിപ്പുവടയും കട്ടന്‍ചായയും കഴിച്ചതും പറഞ്ഞു കുറ്റം പറയുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം ആ കാലത്ത് നമ്മള്‍ എങ്ങനെയാ കഴിഞ്ഞതെന്ന്.നമ്മള്‍ മാറിയത് പോലെയാ അവരും മാറിയത്.ആ മാറ്റം കാലം കൊണ്ടുവന്നതാണ്.നമ്മളുടെ പൂര്‍വികന്മാര് യാത്ര ചെയ്തത് കാള വണ്ടിയലനെന്നും കഴിച്ചത് പഴങ്കഞ്ഞി ആണെന്നും പറഞ്ഞു നമ്മളാരും ചെയ്യുന്നത് അങ്ങനെയല്ലലോ.അതുപോലെയാണ് അവരും അല്ലാതെ സുഘിമാന്മാരും അഴിമതികാരും ആയിട്ടല്ല .
ReplyDelete