അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകരുന്നു..
ഇന്ത്യയിലോ? തല്ക്കാലം ഒന്നും സംഭവിക്കുന്നില്ല...
സ്വകാര്യവല്‍ക്കരണത്തിന് എതിരായി നടന്ന എണ്ണമറ്റ സമരങ്ങള്‍ നടന്നപ്പോള്‍ ചന്ദ്രഹാസം ഇളക്കിയ വമ്പന്മാര് എവിടെ? എല്ലാമൊന്നു സ്വകാര്യവല്‍ക്കരിച്ചാല്‍ ഇവിടം സ്വര്ഗമാവുമെന്നു ഞങ്ങളുടെ നെഞ്ചില്‍ കുത്തി ആര്ത്ത സമരവിരോധികള്‍ എവിടെ?
ഈ സമരങ്ങള്‍ കൊണ്ടു മാത്രമാണ് NDA സര്‍ക്കാറും UPA സര്‍ക്കാറും പിടിവിട്ട സ്വകാര്യവല്ക്കരനതില്നിന്നും വിട്ടു നിന്നതെന്ന് സാമാന്യബുദ്ധി ഉള്ളവര്‍ മനസ്സിലാക്കുന്നുണ്ട്..
അമേരിക്കയില്‍ ദേശസാല്‍ക്കരണത്തിന്റെ നാളുകള്‍ ആണ്.. 8500 കോടി ഡോളര്‍ ആണ് ഒറ്റ ധനകാര്യ സ്ഥാപനത്തിലേക്ക് പമ്പ് ചെയ്തിരിക്കുന്നത്..
എവിടെ? സമരവിരോധികള്‍ എവിടെ? സമരത്തിന്റെ തലേന്ന് സമരക്കാരെ വിളിക്കുവാന്‍ തെറിവാക്ക് തേടി നിഘണ്ടുവായ നിഘണ്ടുവോക്കെ പരതി ഒടുവില്‍ 'തായോളി' എന്ന തെറിയാണ് യോജിച്ചതെന്നു ആര്‍ത്തു വിളിച്ച ബ്ലോഗ് ആചാര്യന് എവിടെ? നായ്ക്കളുടെ സമരമെന്ന് വിളിച്ച ആ മഹാനുഭാവന് എവിടെ? സമരം കൊണ്ടു എന്ത് നേടി എന്ന ചോദ്യം ഒരു അശ്ലീലം പോലെ ആവര്‍ത്തിച്ച വിശാരദന്മാര് എവിടെ?
മേല്‍ വിളിച്ചതോന്നും തിരിച്ചു വിളിക്കുവാന്‍ തോന്നുന്നില്ല.. കാരണം, അവര്‍ക്കും കൂടെ വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്തത്.. അവര്‍ സമരത്തിനെ എതിര്‍ക്കുമ്പോള്‍ അവര്‍ സ്വന്തം അവകാശങ്ങളെ ആണ് എതിര്‍ക്കുന്നതെന്ന് അറിയാതെയാണ് അവര്‍ മലര്‍ന്നു കിടന്നു തുപ്പിയത്..
തൊഴിലാളി വര്‍ഗത്തിന് ഒരു ആറാം ഇന്ദ്രിയം ഉണ്ട്.. പ്രണയികള്‍ക്ക് ഉള്ളത് പോലെ.. ഓരോ സമരത്തിനും പിന്നില്‍ ഭാവിയെ പറ്റിയുള്ള വല്ലാത്ത ആശങ്കകള്‍ ഉണ്ട്.. അത് പങ്കിടുവാന്‍ ചിലര്‍ക്ക് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ടു കഴിയുന്നില്ല..
എന്ത് തന്നെ ആയാലും അടിസ്ഥാനപരമായി മനുഷ്യന്റെ ജന്മവാസനയാണ് അതിജീവനം എന്നുള്ളത്.. അത് അങ്ങിനെ ആയിരിക്കുവോളം സമരങ്ങള്‍ നടക്കും.. കാരണം, തൊഴിലില്‍ നിന്നും ആണ് മൂലധനം സൃഷ്ടിക്കപ്പെടുന്നതെന്ന് വെറുതെ പറയുന്നതല്ല, അത് സത്യമാണ്..
ഞങ്ങള്‍ ഈ ചെങ്കൊടി താഴ്ത്തുന്നില്ല.. അത് ഇനിയും ഇനിയും ഉയരത്തില്‍ പറക്കാനുള്ളതാണ്.. ചരിത്രം ഞങ്ങള്‍ക്ക് പിന്‍ബലമാണ്..
അറിയാത്ത പിള്ളക്കു ചൊറിയുമ്പോള്‍ അറിയും.
ReplyDeleteഈ ഏറ്റെടുക്കല്കൊണ്ടു അമേരിക്കയുടെ പ്രതിസന്ധി തീരുകയില്ല.
പുതിയ യുദ്ധമുഖങ്ങള്‍ തുറന്ന്, അവര്‍ കൊള്ളതുടരാനുള്ള സാദ്ധ്യത എറ്റുകയാണീ സംഭവങ്ങള്‍.
ആശംസകള്‍
ഇതൊക്കെ കണ്ടിട്ടും നൂറു കോടി ജനങ്ങളുടെ മാനവും മാറാപ്പിലിട്ടൊരു തലേക്കെട്ടുകാരന്‍ ബുഷിന്റെ മുന്പില് പോയി ഒച്ചനിച്ചു നില്‍ക്കുന്നുണ്ട്. കഷ്ടം!
ReplyDeleteഗൗരവമുള്ളതും വിശദമായി ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയം. സ്വകാര്യവല്ക്കരണമെന്ന് പ്രകൃതി വിരുദ്ധമാണ്. പ്രകൃതിവിരുദ്ധമായതെന്തും തകരും.
ReplyDeleteനന്നായി..
ReplyDeleteഎട്ടുകാലി മമ്മൂഞ്ഞ്...
ReplyDeleteഎന്തോന്ന് പറയാൻ.
ReplyDeleteഅസുഖകരമായ സത്യങ്ങള്‍ ഇങ്ങനെ വിളിച്ച് പറയാമോ രാജേഷ്?
ReplyDeleteസമരക്കാരെ എതിര്‍ത്തവര്‍ ഇപ്പൊഴും പഠിക്കുന്നില്ല.
ReplyDeleteവൈദ്യുതിവകുപ്പിനെ സ്വകാര്യവല്‍ക്കരിച്ചാല്‍ കണക്ക്ഷന് പെട്ടെന്ന് കിട്ടും എന്നും പറഞ്ഞ് നടക്കുന്നത് കാണുന്നില്ലേ?
Rajesh Ji,
ReplyDeleteDo you really think India is not effected by the credit crisis (as of now) because our Banks are nationalised ?
Its a pity to link this issue with the privatisation our worst manged Kerala public sectors like KSEB.
Do we really need these white elephents which do nothing but a good base for govt. sector unions.