Tuesday, August 26, 2008

ഒറീസ്സ:ഹിന്ദുത്വ തീവ്രവാദത്തിന്റെ പുതിയ പരീക്ഷണശാല



ഒറീസ്സയില്‍ നിന്നും നല്ല വാര്‍ത്തകള്‍ ഒന്നുമില്ല. മനുഷ്യന് അധമത്വം എത്രത്തോളം ആവാം എന്നതില്‍ ഒരു പരീക്ഷണശാല ആവുകയാണ് ഒറീസ്സ. കുറച്ചു മാസങ്ങള്‍ക്ക് മുന്പ് ചില മാദ്ധ്യമങ്ങളില്‍ വന്ന ലേഖനങ്ങള്‍ ഓര്‍ക്കുന്നു.. ഗുജറാത്തിനു ശേഷം ഒറീസ്സ ആണ് സംഘ പരിവാര്‍ ലക്ഷ്യമിടുന്നതെന്ന് ആ ലേഖനങ്ങളില്‍റഞ്ഞിരുന്നു.. എന്നാല്‍, അത് ഇത്രയും വേഗം അവര്‍ പ്രാവര്‍ത്തികമാക്കും എന്ന് കരുതിയതല്ല.. ഗുജറാത്തില്‍, ഗോധ്രയ്ക്ക് ശേഷം നടന്ന വംശഹത്യ വളരെ ആസൂത്രിതമായി നടന്നതായിരുന്നുവെന്നു നമ്മള്‍ കണ്ടതാണ്.. അതിന് വേണ്ട സാമൂഹ്യ-മാനസിക-സാമ്പത്തിക-ആസൂത്രണങ്ങളും, ഭരണപരമായ മാറ്റങ്ങളും ഹീനമായ ഉദ്ദേശം ഉള്ളില്‍ വെച്ചുകൊണ്ട് നടത്തിയതായിരുന്നു എന്ന് ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ടല്ലോ. സംഘ പരിവാര്‍ ക്രിമിനലുകളെ സഹായിച്ചുകൊണ്ട് അവിടുത്തെ പോലീസ് പട നടത്തിയ മനുഷ്യത്വ രാഹിത്യം നമ്മളെ ഏറെ അസ്വസ്ഥരാക്കി. എതിരാളികളെ കൊല്ലുവാന്‍ വേണ്ടി പിടിച്ചുകൊടുക്കുന്ന പണിയായിരുന്നു, അവിടെ പോലീസ് ചെയ്തത്..

ഹിറ്റ്ലര്‍ ആണ് സംഘ പരിവാറിന്റെ ആത്മീയ ഗുരു.. ഗോള്വല്‍കര്‍ പറഞ്ഞിരുന്നത്, വംശ ശുദ്ധിയുള്ള ഒരു ജനതയെ നിര്‍മ്മിക്കുവാന്‍ ഏറ്റവും നല്ല വഴി ഹിറ്റ്ലര്‍ കാണിച്ചതാണ് എന്നായിരുന്നു. ഇപ്പോള്‍ ഒറീസ്സയില്‍ നടക്കുന്നതും വളരെ ആസൂത്രിതവും വളരെക്കാലം മുന്പ് തന്നെ പരിവാര്‍ സ്വപ്നം കണ്ടതും തന്നെയാണ് എന്ന് കാണാന്‍ ഒട്ടും വിഷമമില്ല.. അമര്‍നാതും ഒറീസ്സയും അടുത്ത ഭരണത്തിലെക്കുള്ള രാജപാതയാണ് എന്ന് പരിവാര്‍ തിരിച്ചറിയുന്നുണ്ടാവും. ക്രിമിനല്‍ രാഷ്ട്രീയം എന്ന് പറയുന്നതു കുറെ ക്രിമനലുകള്‍ ഉള്ള ഒരു സംഘടനയുടെ രാഷ്ട്രീയം അല്ല , മറിച്ചു തത്വശാസ്ത്രത്തില്‍ തന്നെ ക്രിമിനലിസം വിളക്കി ചേര്‍ത്ത ഒരു സംഘടനയുടെ രാഷ്ട്രീയം ആണ് എന്നും നമ്മള്‍ തിരിച്ചറിയണം.. മതത്തിന്റെ തുരുത്തുകള്‍ തീര്ത്തു കൊണ്ടിരിക്കുന്ന ഓരോ മതങ്ങളും അവരുടെ ശവക്കല്ലറകള്‍ ആണ് തീര്തുകൊണ്ടിരിക്കുന്നത് എന്നും നമ്മള്‍ അറിയേണ്ടതുണ്ട്.

ഇനി എന്നാണു ഒറീസ്സയില്‍ മറ്റൊരു ഗുജറാത്ത് ആവര്തികുക എന്ന് മാത്രമെ അറിയാനുള്ളൂ.. എത്ര കൊലകള്‍, എത്ര ബലാല്‍സംഗങ്ങള്‍ , എത്ര കൊല്ലാക്കൊലകള്‍.. ഗുജറാത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ്, ഇന്ത്യന്‍ ചരിത്രത്തില്‍.. താരതമ്യപ്പെടുതുവാന്‍ ഒന്നുകൂടെ ഒരുക്കുകയാണ് സംഘ പരിവാര്‍.. ഉള്ളില്‍ ഫാസിസം പേറുന്ന ഒരു ഭരണ സംവിധാനത്തില്‍, ഇതല്ലാതെ നല്ലതൊന്നു പ്രതീക്ഷിക്കണമെങ്കില്‍, സാര്‍ഥകമായ മനുഷ്യത്വം പുലരണമെങ്കില്‍ എത്രനാള്‍ കാത്തിരിക്കണം..?

നമ്മുടെ കുട്ടികളെ ഓര്ത്തു എനിക്ക് പേടിയാവുന്നു.. അവര്ക്കു ഈ രാജ്യം ബാക്കിവെക്കുന്നത്‌ എന്താവും ?

10 comments:

  1. This comment has been removed by the author.

    ReplyDelete
  2. ശ്രീ.രാജേഷ്
    ബ്ലോഗ്ഗിലുള്ള സംഘ പരിവാര്‍ കാര്യ വാഹകുകള്‍ എല്ലാം ഇപ്പോള്‍ ഈ വാര്‍ത്തകളിലെ കൂസിസ്റ്റ് തന്ത്രങ്ങളേ കുറിച്ച് വാര്‍ത്തകള്‍ അരിച്ച് പെറുക്കി കൊണ്ടിരിക്കുകയാണ് ഇന്നോ നാളെയോ പല ഗീബത്സിയന്‍ നുണകളുമായി അവര്‍ രംഗത്ത് വരും.ഒരു പക്ഷെ അവര്‍ വന്നില്ലെന്നും വരും.
    സംഘ പരിവാര്‍ സംഘടനകളില്‍ സമാധാന പ്രാവുകളുമായി ഈ ഇന്ത്യാ രാജ്യത്ത് അഹോരാത്രം സേവനം ചെയ്തിട്ടും.സംഘ പരിവാര്‍ വിമര്‍ശിക്കപ്പേടുന്നതെന്തേ എന്ന സങ്കടങ്ങള്‍ പങ്കുവെക്കലും അലമുറയിടലും ആയിരുന്നു ഇതു വരെ.പക്ഷെ ഇപ്പോല്‍ പച്ചയായ കൊടും ക്രൂരത വന്നപ്പോള്‍ പലര്‍ക്കും മിണ്ടാട്ടമില്ല.പ്രതികരണങ്ങള്‍ക്കായി നമുക്ക് കാതോര്‍ക്കാം.

    ReplyDelete
  3. ബ്ലോഗിലെ ഒരു സംഘ പരിവാര്‍ മാധ്യമ വിശാരദന്‍ ആയ ശ്രീ.കാണാപുറം നകുലന്‍ ഇതുവരെ പറഞ്ഞു കൊണ്ടിരുന്നത് ഒരു കാരണവുമില്ലാതെ തങ്ങളെ ആളുകള്‍ സംശയിക്കുകയാണ് എന്നായിരുന്നു.അദ്ദേഹം എന്റെ ബ്ലോഗില്‍ എഴുതിയ കമന്റിന്റെ ചില ഭാഗങ്ങള്‍
    =========================================
    താങ്കളേപ്പറ്റി ഓർത്ത്‌ - താങ്കളുടെ മനസിന്റെ ആഴത്തിൽ പതിഞ്ഞുപോയിട്ടുള്ള ചില മുൻ‌വിധികളേപ്പറ്റിയോർത്ത്‌ ഞാൻ ദുഖിക്കുകയാണ് ജോക്കർ. എന്തു പറയണം - എവിടെത്തുടങ്ങണം എന്നു കുഴങ്ങിപ്പോകുന്നു.

    ഒരു കാര്യം ഞാൻ ആവർത്തിച്ചു പറയാൻ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ അത്രത്തോളം വിരോധമൊന്നുമില്ലായിരുന്നെങ്കിലും, സംഘത്തെ സംശയത്തോടെ വീക്ഷിച്ചിരുന്നൊരാൾ തന്നെയാണു ഞാനും. അവരേക്കുറിച്ച്‌ മാർക്സിസ്റ്റുകളും മതതീവ്രവാദികളും മറ്റും പ്രചരിപ്പിക്കുന്നതൊക്കെ സത്യമായിരുന്നെങ്കിൽ - അതിന്റെ നൂറിലൊന്നെങ്കിലും സത്യമായിരുന്നെങ്കിൽ - ഭാരതത്തിന്റെ മണ്ണിൽ അവർക്കിത്ര വളർച്ച നേടാൻ കഴിയുമായിരുന്നില്ല എന്നു നൂറു ശതമാനം ബോദ്ധ്യമുള്ളതിന്റെ പേരിലാണ് ഞാൻ അവരേക്കുറിച്ചു പഠിക്കാനാരംഭിച്ചത്‌.
    =======================================

    ReplyDelete
  4. പൊവ്വത്തിലിനു സംഗതിയുടെ കിടപ്പ് വശം പിടി കിട്ടിക്കാണും ഇപ്പോള്‍.

    ReplyDelete
  5. വൃത്തിഹീനമായ ഹൈന്ദവ മതത്തിലെ വാനരപ്പടയുടെ മുഖങ്ങളും പ്രവൃത്തിയും കണ്ടു.
    സത്യത്തില്‍ ഇവര്‍ പാവങ്ങളാണു സുഹൃത്തേ.
    ഇവരെ മനുഷ്യരല്ലാതാക്കുന്ന... വാനരരാക്കുന്ന കുറെ വിഷ സാഹിത്യം നമ്മുടെ ആത്മീയ ഗ്രന്ഥങ്ങളായുണ്ട്.
    അവയെ ചരിത്രപരമായി വിശകലനം ചെയ്ത് നാടിന്റെ ആത്മാവ് ശുദ്ധമാക്കേണ്ടതുണ്ട്. അതുവരെ... ഇതെല്ലാം തുടരും. പക്ഷങ്ങള്‍ മാറുമെന്ന വ്യത്യാസമേയുള്ളു.

    അത്തരം ജോലിയെല്ലാം വിഷമമായതിനാല്‍ നമുക്ക് മുതല കണ്ണീരൊഴുക്കി വോട്ടു പിടിക്കാം.
    അറവുശാലയില്‍ നമ്മുടെ ഊഴം എത്തുന്നതുവരെ !!!

    ReplyDelete
  6. വാസ്തവത്തില്‍ ദൈവവൈശ്വാസികളായ വി‌എച്‌പിക്കാര്‍ ദൈവവിശ്വാസികള്‍ തന്നെയായ ക്രൈസ്തവരെ നേരിടുന്നതില്‍ അവിശ്വാസികളായ കമ്യൂണിസ്റ്റുകള്‍ക്കെന്തു കാര്യം? നമ്മുടെ നാട്ടിലെ ഒരു തരംതിരിവ് ഇപ്പോള്‍ അങ്ങനെയാണല്ലോ. അവിശ്വാസികള്‍ക്കെതിരെ വിശ്വാസികളുടെ ഒരു മുന്നണിയാണല്ലോ കേരളത്തില്‍ പാഠപുസ്തകസമരം മുതല്‍...!

    ReplyDelete
  7. I would agree with chitrakaaran....just wait...
    അറവുശാലയില്‍ നമ്മുടെ ഊഴം എത്തുന്നതുവരെ !!!

    ReplyDelete
  8. The hooligans out there might not have heard about any religious books. So we can not blame the books and set the perpetrators free. So It is political again. WE have to win over them with correct ideology, strategy and tactics.

    ReplyDelete
  9. നമ്മുടെ കുട്ടികളെ ഓര്ത്തു എനിക്ക് പേടിയാവുന്നു.. അവര്ക്കു ഈ രാജ്യം ബാക്കിവെക്കുന്നത്‌ എന്താവും ?

    മറ്റൊന്നും പറയാൻ കഴിയുന്നില്ല.

    ReplyDelete