ബൂലോകം സുന്ദരമായ ചില സങ്കല്‍പ്പങ്ങള്‍ ഉണര്തുന്നുണ്ട്.. അവനവന്‍ പ്രസാധനത്തിന്റെ എല്ലാ നന്മയും തിന്മയും ഇതിലുണ്ട്.. സുന്ദരമായ കുശുമ്പും വൃത്തികെട്ട കുശുമ്പും കാണാം.. ശൈഥില്യത്തിന്റെ അനുപമ ഭംഗി.. മനസ്സില്‍ തോന്നുന്നതൊക്കെ പറയാം.. തെറി വിളിക്കാം.. പ്രശംസിക്കാം.. ഇഷ്ടമുള്ളവര്‍ക്ക് കേള്ക്കാം.. അല്ലാത്തവര്‍ക്ക് അവഗണിക്കാം.
നല്ലതിനെ ഒക്കെ നശിപ്പിക്കുവാന്‍ ഏറ്റവും എളുപ്പമുള്ള വിദ്യ അതിനെ സ്ഥാപനവല്‍ക്കരിക്കുകയാണ്.. നമ്മുടെ ബൂലോകത്തെ നശിപ്പിക്കുവാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയതായി കാണുന്നു.. ഒരു കൂട്ടായ്മ നല്ലതാണ്.. പക്ഷെ, രജിസ്റ്റര്‍ ചെയ്തു ഭരണഘടന ഉണ്ടാക്കി, ഭാരവാഹികളെ നിശ്ചയിച്ചു, ഫണ്ട് പിരിച്ചു, ഓഫീസ് കെട്ടി നടത്തുന്ന ഒരു കൂട്ടായ്മയെയും ബൂലോകത്തിന്റെ ഏഴയലത്തു പോലും കൊണ്ടുവരരുതെന്നാണ് ഈയുള്ളവന്റെ പക്ഷം.. അകാദമികളും അവാര്‍ഡുകളും ബൂലോകത്തും തിന്മകള്‍ കൊണ്ടുവരും.. വായിക്കുന്നവരുടെ പ്രതികരണമാണ് ഏറ്റവും നല്ല അവാര്‍ഡ്.. സമാനഹൃദയരുടെ നല്ല വാക്കുകളേക്കാള്‍ മികച്ച പുരസ്കാരം ഏതാണ്..? ആസ്വാദ്യമായ ഈ ജനാധിപത്യത്തെ നശിപ്പിക്കാതിരിക്കുക..
അകാദമി ഉണ്ടാക്കുമെന്ന് പറയുന്നവരെ ചീത്തവിളിക്കുക.. അല്ലെങ്കില്‍ വേണ്ട, ബഹിഷ്കരിക്കുക, അല്ലെങ്കില്‍ വേണ്ട, കമന്റിയിട്ട് പ്രതിഷേധിക്കുക, അല്ലെങ്കില്‍ വേണ്ട, എന്തെങ്കിലും ഒക്കെ ചെയ്യുക .. ബൂലോകത്ത് നേതാക്കന്മാരും പുരോഹിതന്മാരും വേണ്ട...
ആവൂ.......സമാധാനായി..
ReplyDeleteവന്നില്ലല്ലോ വന്നില്ലല്ലോ എന്നോര്‍ത്തിരിക്യരുന്നു...
കഴിഞ്ഞ കുറെ ദിവസായി കുറെ ബ്ലാഗേര്‍സിന്‍റെ വയറിളക്കം കണ്ടപ്പോ തോന്നി ഇനി ഒട്ടും തമസല്ലാന്ന്..
സംഘടന ഒക്കെയായി വളര്‍ന്നു പിളര്‍ന്നു സ്റ്റൈലാകുമ്പോള്‍ ഗൂഗിള്‍ സാറെങ്ങാനും വിദ്യാലയം പൂട്ടിയാപ്പിന്നെ നമ്മളൊക്കെ എവിടെപ്പോയി ബ്ലാഗുമെന്‍റക്കാദമ്യന്മാരെ ?
പൊരപ്പെറത്തിരുന്നു വാഴ കത്തിക്കണൊ? ചൊവടോടെ വെട്ടിയാപ്പോരെ ?
ബ്ലാഗേഴ്സ് സഘടന നാട്ടിലുള്ളവര്‍ക്കു മാത്രാണല്ലൊ..അപ്പപ്പിന്നെ ദുഫായ്ക്കാര് , അമ്മെരിക്കാക്കാര്, സിങ്കാപ്പോരുകാര് , ഇങ്ക്രീസു മല്യാള്യോള് ഒക്കെ എന്തോ ചെയ്യുമോ എന്തോ...
ഈ ബ്ലാഗേഴ്സ് ബ്ലാഗേഴ്സ് എന്നൊക്കെപ്പറഞ്ഞാല് അവനോന്‍ ഇഷ്ടമല്ലേ
ഇനി ബൈലോ ഒക്കെ പടിച്ച്...ആ കാറ്റിനനുസരിച്ച്...പണിയാകുവല്ലോ..
ആചാര്യന്‍ പറഞ്ഞതെത്ര ശരി.
ReplyDeleteഗൂഗിള്‍ കടക്കു താഴിട്ടാല്‍ കഴിഞ്ഞില്ലെ എല്ലാം.കാശുകോടുത്ത് എത്രപേര്‍ പാസ്സ് വാങ്ങും എന്നു കണ്ടറിയാമല്ലോ.
ഹെഡിംഗ് തന്നെ കേമന്‍
ReplyDeleteസംഘടിക്കില്ല പക്ഷംപിടിക്കില്ല നല്ലതേ ചെയ്യൂ എന്നൊക്കൊപ്പറഞ്ഞ് തനിനിറം പുറത്തെടുത്തത് ബൂലോഗം അറിഞ്ഞു. അതിന്റെ പിന്നിലെ സൂത്രധാരനെയും.