Monday, July 7, 2008

ചെ ഗുവേരയും വി.എച്ച്.പി യും...(2)

ചെ ഗുവേരയുടെ ചിത്രമുള്ള ടി ഷര്‍ട്ട്‌ ധരിച്ചുകൊണ്ട് പോലീസുകാരനെ മര്ദിക്കുന്ന വി.എച്ച്.പി ക്കാരനെ പ്പറ്റി ഞാന്‍ ഒരു പോസ്റ്റ് ചെയ്തിരുന്നു.. അതിന് കിട്ടിയ രണ്ടു കമന്റുകള്‍ പറയുന്നതു ഇങ്ങനെയാണ്.. ''ചെ ഗുവേര ഒരു ഗാന്ധിയന്‍ അഹിംസാവാദി ആയിരുന്നില്ലല്ലോ.. പിന്നെ എന്താണ് പ്രശ്നം? കൂടാതെ, ചിത്രമുള്ള ഷര്‍ട്ട്‌ സഖാക്കള്‍ക്ക് മാത്രമെ വാങ്ങുവാന്‍ പറ്റുകയുള്ളൂ?''
മറുപടി അര്‍ഹിക്കുന്ന കമന്റുകള്‍ ആണ് എന്ന് തോന്നുന്നില്ല എങ്കിലും പറയട്ടെ:
വി.എച്ച്.പി യുടെ ആദര്‍ശങ്ങളും പരിപാടികളും ഒക്കെ നമുക്കറിയാം.. ചെ ഗുവേര ആരായിരുന്നു എന്നും നമുക്കറിയാം.. അര്‍ജന്റീനക്കാരന്‍ ഡോക്ടറില്‍ നിന്നും ആസ്ത്മക്കാരന്‍ ആയ ഉശിരന്‍ വിപ്ലവകാരിയിലെക്കുള്ള പരിണാമം അറിയുന്ന ഒരാളും ഇഷ്ടപ്പെടില്ല, പൊറുക്കില്ല, ചെ യുടെ ചിത്രം വെറുമൊരു commercial commodity ആയി മാറുന്നത്.. ലോകമെങ്ങുമുള്ള ഇടതുപക്ഷക്കാര്‍ക്ക് ആവേശമാണ് ആ ഓര്മ.. ചെ ആരാണെന്നും ചെയുടെ ദര്ശനം എന്തായിരുന്നു എന്നും അറിയുന്ന ആളല്ല ആ ഷര്‍ട്ട്‌ ധരിച്ച ആള്‍ എന്ന് വ്യക്തം.. കാരണം, ചെ ജീവന്‍ വെടിഞ്ഞത് എന്തിനായിരുന്നോ അതിനൊക്കെ എതിരായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് വി.എച്ച്.പി യെ പ്പോലെയുള്ള സംഘടനകള്‍ നിലകൊള്ളുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്?.. ചെ യോടുള്ള ആദരവ്‌ അല്പം പോലും മനസ്സില്‍ ഇല്ലാതെയാണ് ആ ചിത്രം ശരീരത്തില്‍ പേറിക്കൊണ്ടു നടക്കുന്നത്.. പാവം ചെ.. വാണിജ്യ കുതന്ത്രങ്ങളുടെ ഒരു ഇരയായി മാറി, ആ വിപ്ലവകാരി, സ്വന്തം ചിത്രം കൊണ്ടെങ്കിലും.. ഒരാളുടെ ആദര്‍ശം എന്തെന്ന് അറിയാതെ, അതിനോട് ഒട്ടും ആദരവ്‌ പുലര്‍ത്താതെ മറ്റൊരാള്‍ അയാളുടെ ചിത്രമോ വാക്കുകളോ ഉപയോഗിക്കുമ്പോള്‍ അത് യഥാര്‍ത്ഥ വ്യഭിചാരം തന്നെ ആണ്.. അത് ഗാന്ധി ആയാലും ചെ ആയാലും വിവേകാനന്ദന്‍ ആയാലും... കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളോട് ഒട്ടും അടുപ്പമില്ലാതെ ഒരു 'കമ്മ്യൂണിസ്റ്റ്' ചെ ചിത്രം ഉപയോഗിക്കുംപോളും അഴിമതിക്കാരനായ ഒരു കോണ്‍ഗ്രസുകാരന്‍ ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുംപോളും കപട സ്വാമിമാരുടെ ഉപജാപക വൃന്ദത്തില്‍ പെട്ട ഒരു R.S.S. കാരന്‍ വിവേകാനന്ദന്റെ ചിത്രം ഉപയോഗിക്കുംപോളും മേല്‍ പറഞ്ഞ വ്യഭിചാരചിന്ത ഉയര്‍ന്നുവരും.. ഇവര്‍ക്കൊക്കെ സ്വന്തം മനസ്സു പോലെ ശൂന്യമായ വസ്ത്രങ്ങള്‍ ധരിച്ചു നടന്നുകൂടെ?

8 comments:

  1. ചെ യുടെ ദർശനങ്ങൾ എന്തായിരുന്നു എന്നും അദ്ദെഹം കൊന്നു തള്ളിയവർ ചെയ്ത പാപം എന്തായിരുന്നു എന്നും താങ്കൾ തന്നെ ഒന്നു വിശദീകരിച്ചാൽ കൊള്ളാം. അതോടൊപ്പം വി എച്ച് പി യുടെ നയം എന്താണെന്നു കൂടി അറിയാൻ ആഗ്രഹിക്കുന്നു.

    ReplyDelete
  2. 'വ്യഭിചാരചിന്ത'
    അതൊന്നു മാറ്റി വച്ചു കാര്യാകാരണ സഹിതം ചിന്തിക്ക് അപ്പൊൾ എല്ലാം ശരിയാകും.

    “കപട സ്വാമിമാരുടെ ഉപജാപക വൃന്ദത്തില്‍ പെട്ട ഒരു R.S.S. കാരന്‍“
    അപ്പൊ പന്ന്യൻ രവീന്ദ്രനും, സുധാകരനും ഒക്കെ RSS കാരാണല്ലെ.

    ReplyDelete
  3. വര്‍ഗ്ഗീയക്കോമരങ്ങള്‍ക്കും, അമേരിക്കക്ക് കുഴലൂത്ത് നടത്തുന്നവര്‍ക്കും, ധീരജവാന്റെ ശവപ്പെട്ടി കോണ്ട്രാക്റ്റില്‍ പൈസ പിടുങ്ങിയവര്‍ക്ക് ഓശാന പാടുന്നവര്‍ക്കും, ബ്രാഹ്മണന്റെ തീണ്ടാപ്പാടകലെ നിക്കണമെന്ന് വിധിക്കുന്ന ഇസം തിരികെവരാന്‍ വ്വേണ്ടി ബ്രാഹ്മണന്മാര്‍ ഉണ്ടാക്കിയ മൊടക്കാചരക്കിസം പ്രചരിപ്പിക്കുന്നവര്‍ക്കും അതു മനസിലാകില്ല സൂര്യ്കാന്തി.ഇതും പിന്നെ ഇതും ഒന്നു വായിച്ചാട്ടേ.

    കൂട്ടത്തില്‍ പരമകാരുണ്യവാനായ ബ്രിട്ടീഷ് ചക്രവര്‍ത്തിക്ക് മാപ്പെഴുതിക്കൊടുത്ത് ഒന്നിലധികം തവണ ‘പടക്കള’ത്തിലേക്കെടുത്തു ചാടിയ സവര്‍ക്കറേയും ഒന്ന് കമ്പയര്‍ ചെയ്യാം.

    മാപ്പെഴുതികൊടുത്ത് വീണ്ടും പടക്കളത്തിലേക്ക് എടുത്തു ചാടാഞ്ഞ ഭഗത് സിംഗേ അങ്ങൊരു വിഡ്ഡി!

    ReplyDelete
  4. പ്രിയപ്പെട്ട അനോണിമസ്സ്..
    നിങ്ങളുടെ കമന്റുകളില്‍ എന്തോ ഒരു ഇതിന്റെ കുറവ് ഞാന്‍ കാണുന്നു.... ചെ യെ പറ്റിയും VHP യെ പറ്റിയും അറിയുവാന്‍ താഴെ പറയുന്ന ലിന്കുകള്‍ സന്ദര്‍ശിക്കുവാന്‍ അപേക്ഷിക്കുന്നു..
    1. www.marxists.org/archive/guevara/index.htm
    2. http://www.vhp.org/englishsite/d.Dimensions_of_VHP/cDharamPrasaar/religiousregeneration.htm
    നന്ദി...

    ReplyDelete
  5. http://www.therealcuba.com/MurderedbyChe.htm
    ----------------------------------------------------------------------
    http://www.vhp.org/englishsite/d.Dimensions_of_VHP/cDharamPrasaar/religiousregeneration.htm - ഇവിടെ എന്താണു കുഴപ്പം - അതിൽ എവിടെയാൺ തന്റെ വിശ്വാസത്തെ എതിർക്കുന്നവനെ കൊല്ലണം എന്നു പറയുന്നത്.(ചെ അങ്ങനെ വിശ്വവസ്സിച്ചിരുന്നു എന്നു കരുതുന്നു)

    http://www.joshuaproject.net/joshua-project.php
    ഇതും VHP യുടെ സൈറ്റും കൂട്ടി വായിച്ചു നോക്കൂ.

    സങ്കുചിതരായ ചിലർ ബൂർഷാ രാജ്യങ്ങളിൽ അതി എല്ലാ ശക്തികളും സുഖങ്ങളും ആസ്വദിച്ച് വൈകുന്നെരങ്ങളിൽ വിപ്ലവം, ബ്രാഹ്മണധിപത്യം തുടങ്ങിയ ഇല്ലാത്ത് ചില കാര്യങ്ങ്ല് പറഞ്ഞു പുരോഗമന വാദിയാകാൻ ശ്രമിക്കുന്നതിനേക്കുറിച്ചു എന്തു പറയാൻ.

    ReplyDelete
  6. ചെ
    മോശം
    അങ്ങനെ ചെയ്തെങ്കില്‍...

    ReplyDelete
  7. ചെയുടെ ജീവിതവും ചിന്തകളും ലക്ഷ്യവും നയങ്ങളും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്‌റ്റുകാര്‍ തന്നെ മനസ്സാലിക്കിയിട്ടുണ്ടോ എന്നത്‌ സംശയമാണ്‌. ലാറ്റിനമേരിക്കന്‍ ജീവിതത്തെയും സംസ്‌കാരത്തെയും അവരുടെ അതിജീവനത്തിന്റെ വ്യാപ്‌തിയെയും കുറിച്ചറിഞ്ഞാലേ അത്‌ മനസ്സിലാവൂ. ചെയുടെ സമരം അവസാനിച്ചിട്ടില്ല. വിട്ടുവീഴ്‌ചകളല്ലാതെ അത്‌ തുടരുക തന്നെയാണ്‌.
    നമ്മുടെ നാട്ടിലെ കാഴ്‌ചയോ?
    പിന്നെ, വി.എച്ച്‌.പിക്കാരന്‍ ചെയുടെ ചിത്രമുള്ള കുപ്പായം ഉപയോഗിച്ചത്‌ കാര്യമായെടുക്കുന്നതെന്തിനാണ്‌? ചില നേരങ്ങളില്‍ മഹാത്മാഗാന്ധിയെപ്പോലും ഉദ്ധരിക്കാറുണ്ട്‌ സംഘ്‌ പരിവാരം.

    ReplyDelete
  8. VHp yeyum RSS neyu polulla para poo makkalodu cheguveraye kkurichuparayano...? Cheguverayekkurichu kekkanamemkil manushyanaayal pora manasaakshi venam...

    ReplyDelete