Wednesday, June 25, 2008
ജീവനില്ലാത്ത മതം, പിന്നെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കും...
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വിവാദം ശ്രദ്ധിക്കുമ്പോള്‍ തോന്നും, മതമെന്നാല്‍ വളരെ ലോലവും, ഒരു ചെറിയ വിമര്ശനം കൊണ്ടുപോലും തകര്ന്നുപോകുന്നതുമായ ഒന്നാണെന്ന്.. സ്വര്‍ഗത്ത്തില്‍നിന്നും നേരിട്ടുള്ള നിര്‍ദേശം പ്രകാരവും, യുഗ യുഗാന്തരങ്ങള്കകു മുമ്പും തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടു അലങ്കരിക്കാറുള്ള മതത്തിന്റെ നിലനില്‍പ്പിനു വെറുമൊരു താമരനൂലിന്റെ ബലമേയുള്ളൂ എന്ന് വരുമ്പോള്‍, വെറുമൊരു ഏഴാം ക്ലാസ് പാഠപുസ്തകം കൊണ്ടുപോലും തകര്‍ക്കപെടവുന്നതാണ് മതത്തിന്റെ കോട്ടകൊത്തളങ്ങള്‍ എന്ന് വരുമ്പോള്‍, തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മതമെന്ന് മതവിശ്വാസികള്‍ തന്നെ പറയുമ്പോള്‍, ബാല്യത്തിലെ തിരിച്ചറിവില്ലാത്ത മാനസികാവസ്ഥയില്‍ തന്നെ കുത്തി വെച്ചാലെ മതം നിലനില്‍ക്കുകയുള്ളൂ എന്ന് പറയുമ്പോള്‍, തിരിച്ചറിവുവന്നാല്‍ മതത്തിലേക്ക് വരാന്‍ ആരും ഉണ്ടാവില്‍ എന്ന് പറയാതെ പറയുകയല്ലേ , ഇവരൊക്കെ ? വലിയ, വലിയ കാര്യങ്ങള്‍ മാത്രം ചര്ച്ച ചെയ്യുന്ന മതപണ്ടിതന്മാരോടൊന്നു ചോദിക്കട്ടെ ? ആര്ക്കും മേന്മ നോക്കി തിരഞ്ഞെടുക്കാവുന്ന ഒരു കാര്യമായി മതവിശ്വാസം മാറിയാല്‍, നിങ്ങളുടെയൊക്കെ സ്കൂള്‍ പൂട്ടും... ഒരു പാഠപുസ്തകം കൊണ്ടൊന്നും തൊടാന്‍ പറ്റുന്നതല്ല എന്റെ മതത്തിന്റെ തത്വശാസ്ത്ത്രം എന്ന് അഭിമാനത്തോടെയും, തെല്ലൊരു അഹങ്കാരത്തോടെയും പറയുവാന്‍ ഇപ്പോള്‍ ബഹളം വെക്കുന്ന ഏത് മതവിശ്വാസിക്ക് കഴിയും..? അങ്ങനെ വരുമ്പോള്‍, മതമില്ലാത്ത ജീവനല്ല, ജീവനില്ലാത്ത മതമാണ് പ്രശ്നമെന്ന് കാണുവാന്‍ കഴിയും...
Subscribe to:
Post Comments (Atom)

.jpg)

0 comments:
Post a Comment