Monday, June 30, 2008

വഴി മുടക്കുന്ന ആരാധനാലയങ്ങള്‍...

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച ഒരാള്‍ എന്ന നിലയില്‍, ഞാന്‍ കണ്ട ഒരു പൊതു കാര്യം പറയാം.. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ വഴിമുടക്കികളായി നില്ക്കുന്നത് പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്.. രാമനാട്ടുകരയ്ക്കടുത്ത് രണ്ടു സ്ഥലത്ത് ഇതുപോലെ കണ്ടിട്ടുണ്ട്.. നാഷണല്‍ ഹൈവേ യുടെ വീതികൂട്ടല്‍ നിരവധി തവണയായി നടന്നതിനാല്‍ ആരധനാലയങ്ങള്‍ക്ക് സമീപത്തൊഴിച്ചു മറ്റെല്ലാ സ്ഥലങ്ങളിലും നല്ല വീതിയാണുള്ളത് .. നടന്നുപോവാനും കൂടെ സ്ഥലമില്ല, ഇവിടെ.. കാല്‍നട യാത്രക്കാര്‍ ശരിക്കും കഷ്ടപ്പെടുകയാണ്.. വാഹനങ്ങളും തഥൈവ.. വീതികൂടിയ റോഡില്കൂടെ വരുമ്പോള്‍ പെട്ടെന്ന് വീതി പകുതിയായി കുറഞ്ഞാല്‍ എങ്ങിനെ ഉണ്ടാകും? ഇത്തരം അശ്ലീലങ്ങള്‍ നാദാപുരത്തും, മാനന്തവാടിയിലും, പെരാംബ്രയിലും, തൃശൂരിലും, മലപ്പുറത്തും, കൊല്ലത്തും, കോട്ടയത്തും ഒക്കെ കണ്ടിട്ടുണ്ട്.. എല്ലാ മതങ്ങളുടെയും സ്ഥാ‍പനങ്ങള്‍ ഇങ്ങനെ വഴിമുടക്കികളായി നില്‍ക്കുന്നുണ്ട്‌..
നിയമപരമായി ഇവര്‍ക്കെതിരെ യാതൊന്നും ചെയ്യാന്‍ കഴിയില്ലത്രേ.. അല്ലെങ്കിലും വല്ലതും ചെയ്യാന്‍ പുറപ്പെട്ടാല്‍, മറ്റേ സാധനം വ്രണപ്പെടുകയില്ലേ ? മതവികാരം! സ്വന്തം മതക്കരന്റെയും, അന്യ മതക്കാരന്റെയും മതമില്ലാതവന്റെയും വഴിമുടക്കുമ്പോള്‍, സ്വന്തം നിലയില്‍ ഇതൊന്നു ശരിയാക്കാന്‍ ഇവര്ക്ക് തോന്നാത്തത് എന്തുകൊണ്ടാണ് ? വലിയ മാനവസ്നേഹം പറയുമ്പോള്‍ വെറും അരയോ മുക്കാലോ സെന്റ് സ്ഥലത്തിന് വേണ്ടി ഇവര്‍ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണ്? നമുക്കു ഇതൊന്നു ശരിയാക്കണമെന്നു ഒരു മതവിശ്വാസിയും മേലലന്മാരോട് പറയാറില്ലേ? എന്ത് കൊണ്ടാണ് ഇതിനെതിരെ ഒരു ജെ.സി.ബി. ഉരുളാത്തത്.. ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതാണോ ഇതു?
വാല്‍ : എല്ലാ കെട്ടിട നിര്‍മാണ ചട്ടങ്ങളെയും ലംഘിച്ചു കെട്ടിടം പണിയുന്നവര്‍ ചെയ്യുന്നത് കണ്ടിട്ടില്ലേ? കെട്ടിടത്തിന്റെ ഉപയോഗ്യശൂന്യമായ ഒരു ചെറിയ മുറി ആരാധനാലമാക്കും .. ചടങ്ങുകള്‍ മതമേലാളന്മാര്‍ തന്നെ നടത്തികൊടുക്കും.. പിന്നെ ആരാധനാലയത്തിന്റെ ചിലവില്‍ നിയമവിരുദ്ധമായ കെട്ടിടം എല്ലാ നിയമങ്ങള്‍ക്കും മേലെ വിരാജിക്കും... വല്ലാത്തൊരു മതവികാരം...

6 comments:

  1. കാര്യ പ്രസക്തമായ ലേഖനം!

    ReplyDelete
  2. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്നെ ഒരു കുഴപ്പവുമില്ല.
    ധൈര്യമായി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ ഇത്തരം വഴിമുടക്കി ദേവലയത്തില്‍ നടത്തിയാല്‍ സത്യത്തില്‍ ഒന്നും സംഭവിക്കില്ല.
    പക്ഷേ ചങ്കൂറ്റം വേണം.. സര്‍ക്കാരിനതുണ്ടോ?.

    ReplyDelete
  3. പാര്‍ട്ടി ഓഫീസുകള്‍ എവിടെയും വഴി മുടക്കുന്നില്ലല്ലോ....
    ആശ്വാസം ..

    ReplyDelete
  4. ഇത് ഞങ്ങളുടെയും നാട്ടിലെ ഒരു ഫാഷനാണ്. വലിയ കെട്ടിടങ്ങള്‍ വയ്ചിട്ട് അതിന് അറ്റത്തായി ഒരു കാണിക്ക വഞ്ചിയോ അല്ലെങ്കില്‍ കുരിശടിയോ ഒക്കെ സ്ഥാപിക്കുക.

    സസ്നേഹം,

    ശിവ

    ReplyDelete
  5. nooru shatamaanam yojikunnu. Athupole thanne aagoshangalkkum, ulsavangalkkum kolambikal vecchu naadine muzhuvan alosarapeduthunna aaradhanalayangalum partikalum aa oru reethi nirthanam. aavashyam ullavar aaradhanlayangalilo allengil prasangam nadakkunna stageinte adutho poyi shravikkatte. Secularism poornamakunnathu avananvante matha vishvasangal anyarku upadravam aakathirikumbozhanu....eeyide aayitulla religious symbolisms - lakshangal mudakki sponsored ulsavangal, uroos, matha prabhashanam, local pongala, sahsranamangal, suvishesham..etc etc pandu tribals cheythirunna symbholosm pole thonnunu......

    ReplyDelete
  6. nooru shatamaanam yojikunnu. Athupole thanne aagoshangalkkum, ulsavangalkkum kolambikal vecchu naadine muzhuvan alosarapeduthunna aaradhanalayangalum partikalum aa oru reethi nirthanam. aavashyam ullavar aaradhanlayangalilo allengil prasangam nadakkunna stageinte adutho poyi shravikkatte. Secularism poornamakunnathu avananvante matha vishvasangal anyarku upadravam aakathirikumbozhanu....eeyide aayitulla religious symbolisms - lakshangal mudakki sponsored ulsavangal, uroos, matha prabhashanam, local pongala, sahsranamangal, suvishesham..etc etc pandu tribals cheythirunna symbholosm pole thonnunu......

    ReplyDelete